You are Here : Home / USA News

കെ പി ഉദയഭാനു ഗൃഹാതുരത്വഗാനങ്ങളുടെ തമ്പുരാന്‍: ജോസ് ഓച്ചാലില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, January 25, 2014 01:38 hrs UTC

 

ഡാലസ്:  ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങള്‍ കൈരളിക്ക് സമര്‍പ്പിച്ച ഗായകനാണ് കെ പി ഉദയഭാനുവെന്നു അമേരിക്കയിലെ സാഹിത്യകാരനും ലിറ്റററി ആസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാനാ) സെക്രട്ടറിയുമായ  ശ്രീ ജോസ് ഓച്ചാലില്‍  അനുസ്മരിച്ചു.

കേരള അസ്സോസിയേഷന്‍ ഓഫ്  ഡാലസിന്റെയും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡൂക്കേഷന്‍ സെന്ററിന്റേയും ആഭിമുഖ്യത്തിലാണ് ഡാലസില്‍  കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍  കെ.പി. ഉദയഭാനു  അനുസ്മരണ ചടങ്ങ് നടന്നത്. ശോകഗാനങ്ങളുടെ തമ്പുരാന്‍ ബഹുമതി ലഭിച്ച ഉദയഭാനുവിന്  മാറ്റുഗായകരെ പോലെ ഏറെ സിനിമകളില്‍ പാടാന്‍ കഴിഞ്ഞില്ലെങ്കിലും പാടിയവയെല്ലാം മലയാളിയുടെ മനസ്സില്‍ പതിപ്പിച്ചുവന്നു  അദ്ദേഹം  അനുസ്മരിച്ചു.

നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമക്ക് വേണ്ടി ഉദയഭാനു പാടിയ   'അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു.., അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു'  എന്ന ഗാനത്തിന്റെ രണ്ടു വരി പാടി  ശ്രീ ഉദയഭാനു എന്ന പ്രതിഭയുടെ സ്മരണക്കു മുന്‍പില്‍ സമര്‍പ്പിച്ചാണ് ശ്രീ ഓച്ചാലില്‍ തന്റെ അനുസ്മരണ പ്രസംഗം നിര്‍ത്തിയത്.

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച ഗായകനാണ് കെ.പി. ഉദയഭാനുവെന്ന് കേരളാ അസോസിയേഷന്‍ പ്രസിഡണ്ട് ബാബു മാത്യു സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.    മലയാള ചലച്ചിത്ര ഗാനാലാപനരംഗത്തെ പഴയതലമുറ ഗായകനും സംഗീതസംവിധായകനുമായ അദേഹത്തിനു തൊട്ടതെല്ലാം പൊന്നാക്കുവാന്‍ കഴിഞ്ഞുവെന്നു ട്രസ്റ്റി ബോര്‍ഡ് ഡയറക്ടര്‍ പി ടി സെബാസ്ട്യന്‍ അനുസ്മരിച്ചു.   സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പ്രകാശിപ്പിച്ചു.

അനുസ്മരണ യോഗത്തിനു ശേഷം ഉദയഭാനുവിന്റെ തിരഞ്ഞെടുത്ത ഗാനങ്ങളുടെ ആലാപനം ഹരിദാസ് തങ്കപ്പന്റെ നേതൃത്വത്തില്‍  കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു.

കാനനഛായയില്‍.., വെള്ളിനക്ഷത്രമേ നിന്നെ നോക്കി...(രമണന്‍),  മന്ദാര പുഞ്ചിരി..., വാടരുതീമലരിനി...(സത്യഭാമ), യാത്രക്കാരി യാത്രക്കാരി..., കരുണാസാഗരമേ...,പെണ്ണാളേ പെണ്ണാളേ...(ചെമ്മീന്‍),  അനുരാഗനാടകത്തില്‍...(നിണമണിഞ്ഞ കാല്‍പ്പാടുകള്‍), താരമേ താരമേ (ലൈലാമജ്‌നു), താമരത്തുമ്പീവാവാ..., പൊന്‍വളയില്ലെങ്കിലും...(കുട്ടിക്കുപ്പായം) തുടങ്ങിയ ഗാനങ്ങള്‍ ഹരിദാസ് തങ്കപ്പന്‍ ,   സന്തോഷ് സാമുവേല്‍ , റ്റിഫിനി ആന്റണി , ഫ്രാന്‍സിസ് തോട്ടത്തില്‍ എന്നിവര്‍ ആലപിച്ചു.

 

 
Udayabhanu
Jose Ochalil
PT sebastian
Roy Koduvathu

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.