You are Here : Home / USA News

ഫിലാഡല്‍ഫിയ എസ്‌എംസിസിയുടെ വാര്‍ഷിക ബാങ്ക്വറ്റും, ന്യൂസ്‌ ലറ്റര്‍ പ്രകാശനവും

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, January 21, 2014 11:48 hrs EST

ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസ്‌ (എസ്‌എംസിസി) ലോക്കല്‍ ചാപ്‌റ്റര്‍ വാര്‍ഷിക കുടുംബസമ്മേളനവും, ബാങ്ക്വറ്റും പുതുതായി പ്രസിദ്ധീകരിക്കുന്ന ന്യൂസ്‌ ലറ്ററിന്റെ പ്രകാശനകര്‍മ്മവും ലളിതമായ ചടങ്ങുകളോടെ നടത്തി. ജനുവരി 18 ശനിയാഴ്‌ച്ച വൈകുന്നേരം സീറോമലബാര്‍ പള്ളി ആഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍ ക്രമീകരിച്ചിക്കുന്നത്‌. എസ്‌ എം സിസി കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളും സല്‍ക്കാരവിരുന്നില്‍ പങ്കെടുത്തു.

ചാപ്‌റ്റര്‍ പ്രസിഡന്റ്‌ സാബു ജോസഫ്‌ സി.പി.എ.യുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഫിലാഡല്‍ഫിയാ സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക്‌ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്‌മുഖ്യപ്രഭാഷണം നടത്തി.

എസ്‌ എം സി സി യുടെ നാഷണല്‍ സ്‌പിരിച്വല്‍ ഡയറക്ടര്‍കൂടിയായ സീറോമലബാര്‍ പള്ളി വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ ന്യസ്‌ ലറ്ററിന്റെ പ്രകാശനം റവ. ഡോ. മാത്യു മണക്കാട്ടിന്‌ ആദ്യകോപ്പി നല്‍കിക്കൊണ്ട്‌ നിര്‍വഹിച്ചു. ഇടവക ട്രസ്റ്റി വിന്‍സന്റ്‌ ഇമ്മാനുവല്‍, എസ്‌ എം സി സി സ്ഥാപകപ്രസിഡന്റ്‌ ഡോ. ജയിംസ്‌ കുറിച്ചി, ചാപ്‌റ്റര്‍ ട്രഷറര്‍ ടോമി അഗസ്റ്റിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എസ്‌ എം സി സി ഫിലാഡല്‍ഫിയാ ചാപ്‌റ്ററിന്റെ മുന്‍ വര്‍ഷങ്ങളിലെ പ്രത്യേകിച്ച്‌ 2013 ലെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌്‌ ജോസ്‌ മാളേയ്‌ക്കല്‍, സിബിച്ചന്‍ ചെമ്പ്‌ളായില്‍ എന്നിവരുടെ നേതൃത്വത്തില്‍ തയാറാക്കിയ വാര്‍ത്താപത്രിക പലതുകൊണ്ടും
പുതുമ പുലര്‍ത്തിയ ഒന്നായിരുന്നു. 1999 ല്‍ ദേശീയതലത്തില്‍ ആദ്യമായി ഫിലാഡല്‍ഫിയായില്‍ സംഘടിപ്പിച്ച സീറോമലബാര്‍ കണ്‍വന്‍ഷന്‍ മുതല്‍ 2013 ല്‍ നടത്തിയ ഒന്നാമത്‌ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ വരെയുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ഒരു സംക്ഷിപ്‌ത
വിവരണം ഈ വാര്‍ത്താപത്രികയിലുണ്ടായിരുന്നു. എസ്‌.എംസിസിയുടെ സുവര്‍ണകിരീടത്തില്‍ ചാര്‍ത്തപ്പെട്ട പൊന്‍തൂവലുകളായിരുന്നു അവയെല്ലാം. ചിക്കാഗോ സെ. തോമസ്‌ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറല്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച അഗസ്റ്റിന്‍ അച്ചനെ തദവസരത്തില്‍ അനുമോദിക്കുകയും, നന്ദിസൂചകമായി എസ്‌ എം സി സി ഫിലാഡല്‍ഫിയാ#ോ ചാപ്‌റ്ററിന്റെ പാരിതോഷികം നല്‍കി ആദരിക്കുകയും ചെയ്‌തു.

ചാപ്‌റ്റര്‍ സെക്രട്ടറി ജോര്‍ജ്‌ പനക്കല്‍ അതിഥികളെ സ്വാഗതം ചെയ്‌തു. മുന്‍ പ്രസിഡന്റ്‌ മോഡി ജേക്കബ്‌, മുന്‍ ട്രഷറര്‍ ദേവസിക്കുട്ടി വറീദ്‌ എന്നിവര്‍ പൊതുസമ്മേളത്തിന്റെ എം. സി മാരായി. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ ജോസഫ്‌ കൊട്ടൂകാപ്പള്ളി, ജോയി കരുമത്തി, ബീനാ ജോസഫ്‌, എം. സി. സേവ്യര്‍, ജയ്‌സണ്‍ പൂവത്തിങ്കല്‍, ജോര്‍ജ്‌ ഓലിക്കല്‍, ജോസ്‌ മാത്യു, ഗ്ലാഡ്‌സണ്‍ മാത്യു, ജോണി കരുമത്തി, ഡോമിനിക്ക്‌ പഞ്ഞിക്കാരന്‍ എന്നിവര്‍ പരിപാടികള്‍ ക്രമീകരിക്കുന്നതില്‍ സഹായികളായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More