You are Here : Home / USA News

ഫോമാ ന്യൂയോര്‍ക്ക്‌ കണ്‍വെന്‍ഷനിലേക്ക്‌ സുസ്വാഗതം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 21, 2014 11:42 hrs EST

 

ന്യൂയോര്‍ക്ക്‌: 2014 ജനുവരി 25-ന്‌ വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെ ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വെച്ച്‌ (26 Tyson Ave, Floral park) നടക്കുന്ന ഫോമാ ന്യൂയോര്‍ക്ക്‌ മെട്രോ കണ്‍വെന്‍ഷനിലേക്ക്‌ എല്ലാ പ്രവാസി മലയാളികളേയും സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളത്തില്‍ അറിയിച്ചു.

കണ്‍വെന്‍ഷന്റെ വിജയത്തിനായി സ്റ്റാന്‍ലിയുടെ നേതൃത്വത്തില്‍ ശക്തമായ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. റീജിയണല്‍ സെക്രട്ടറി ജോസ്‌ വര്‍ഗീസ്‌, റീജിയണല്‍ ട്രഷറര്‍ ഡോ. ജേക്കബ്‌ തോമസ്‌, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോസ്‌ ഏബ്രഹാം, ഫിലിപ്പ്‌ മഠത്തില്‍, ഫോമയുടെ മുന്‍ ഭാരവാഹികളായ ബേബി ഊരാളില്‍, ഷാജി എഡ്വേര്‍ഡ്‌, സണ്ണി കോന്നിയൂര്‍, നാഷണല്‍ അഡൈ്വസറി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ സജി ഏബ്രഹാം, ഫോമാ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജു ഫിലിപ്പ്‌, വിവിധ അംഗസംഘടനകളുടെ പ്രസിഡന്റുമാര്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ്‌ കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്‌.

2014 ജൂണ്‍ 26 മുതല്‍ 29 വരെയാണ്‌ ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്നത്‌.

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More