You are Here : Home / USA News

ഓട്ടിസം ബാധിച്ചു ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഫോമയുടെ സഹായം

Text Size  

Story Dated: Tuesday, January 21, 2014 01:14 hrs UTC

തിരുവനന്തപുരം. :ഓട്ടിസം ബാധിച്ചു ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ഫോമയുടെ സഹായം. മസ്കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ രണ്ട് ലക്ഷം രൂപ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഓട്ടിസം ബാധിച്ചു ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുവാനായ് ഏഷ്യാനെറ്റ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മങ്ങാട് രത്നാകരന് കൈമാറി. ചടങ്ങില്‍ ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല മുഖ്യ അഥിതിയായിരുന്നു. ഫോമ പ്രസിഡന്റ്.ജോര്‍ജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത് ഫോമയുടെ യൂത്ത് വിംഗ് ചെയര്‍പേര്‍സണ്‍ ഷെറിന്‍ ആന്‍ തോമസ് ആണ്. പാലക്കാട്ടെ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ക്കായിരിക്കും സഹായ വിതരണം. ഫോമ ചെയുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിരമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി.

 

 

ഫോമ ഒരു ശക്തിയേറിയ സംഘടനയായ് എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഒരു വലിയ അഭിമാനമാണെന്ന് സണ്ണിജോസഫ് എം.എല്‍.എ പ്രസ്താവിച്ചു. സേവി മാത്യു സ്വാഗതവു എം.ജി. മാത്യു നന്ദിയും അറിയിച്ചു. ഫോമയുടെ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന് ടൂറിസം മന്ത്രി.എ.പി.അനില്‍ കുമാര്‍, തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, മുന്‍ മന്ത്രി ബിനോയ് വിശ്വം, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, ബെന്നി ബഹനാന്‍, സണ്ണി ജോസഫ്, രാജു ഏബ്രഹാം, തോമസ് ചാണ്ടി, മുന്‍ യു.എന്‍. അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, മുന്‍ ചീഫ് സെക്രട്ടറി ബാബുപോള്‍, തിരുവനന്തപുരം, സിറ്റിപോലീസ് കമ്മീഷണര്‍, പി.വിജയന്‍ എന്നിവര്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.