You are Here : Home / USA News

പാസഡീന മലയാളി അസോസിയേഷന്‍ ഹൂസ്റ്റന്‍റെ വാര്‍ഷികദിന പരിപാടികള്‍ അരങ്ങേറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 09, 2014 06:03 hrs UTC

പാസഡീന: പാസഡീന മലയാളി അസോസിയേഷന്‍റെ  ഇരുപത്തിയൊന്നാമത്‌ വാര്‍ഷിക ദിന പരിപാടികള്‍ നവംബര്‍ 16-ന്‌ പാര്‍ക്ക്‌ ഗേറ്റ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ അതിഗംഭീരമായി കൊണ്ടാടി. പി.എം.എയുടെ സ്ഥാപക മെമ്പര്‍മാരിലൊരാളായ തോമസ്‌ ഉമ്മന്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട്‌ സമ്മേളനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഉദ്‌ഘാടന പ്രസംഗത്തില്‍ സംഘടനയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ഓരോ വര്‍ഷവും നാട്ടിലെ നിര്‍ദ്ധനരായ കുടുംബങ്ങളെ സഹായിക്കുന്നതില്‍ പി.എം.എയുടെ കൃത്യതയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‌തു.

ടെക്‌സാസ്‌ എ.എന്‍.എം കോളജ്‌ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച അക്വപെല, ക്രാഷന്റോ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഘനൃത്തം, പതിനഞ്ചോളം പിഞ്ചുകുഞ്ഞുങ്ങള്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച ഗ്രൂപ്പ്‌ ഡാന്‍സ്‌, പി.എം.എ ബോയ്‌സ്‌ അവതരിപ്പിച്ച പഞ്ചാബി ഡാന്‍സ്‌, ഒട്ടനവധി ഗാനങ്ങള്‍, നൃത്തരൂപങ്ങള്‍, സ്‌കിറ്റ്‌.....കൂടാതെ തിരുവാതിര എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സദസിനെ അസ്വാദനത്തിന്റെ വിവിധ മേഖലകളിലേക്ക്‌ നയിച്ചു.

സെക്രട്ടറി സലീം അറയ്‌ക്കല്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സംഘടനയുടെ കൂട്ടായ്‌മ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏവരേയും അഭിനനന്ദിച്ചു. വാര്‍ഷിക പിക്‌നിക്കില്‍ നടന്ന സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ഗെയിമുകള്‍ക്കുള്ള ട്രോഫികളും, വടംവലി മത്സരത്തിനായുള്ള ഇട്ടന്‍ മെമ്മോറിയല്‍ ട്രോഫിയും വിതരണം ചെയ്യുകയുണ്ടായി. പ്രസിഡന്റ്‌ ജോഷി വര്‍ഗീസ്‌ കൃതജ്ഞത അര്‍പ്പിച്ച സമ്മേളനം വിഭവസമൃദ്ധമായ സദ്യയോടുകൂടി പര്യവസാനിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.