You are Here : Home / USA News

യൂറോ ചെക്ക്-ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള പണാപഹരണം കൂടുന്നു

Text Size  

Story Dated: Monday, January 06, 2014 04:57 hrs UTC

 

ഫ്രാങ്ക്ഫര്‍ട്ട്: യൂറോ ചെക്ക് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേന ജര്‍മന്‍ ഉപഭോക്താക്കളുടെ പണാപഹരണം വളരെയേറെ കൂടുന്നതായി ജര്‍മന്‍ ക്രിമിനല്‍ പോലീസ് വിഭാഗം മേധാവി അറിയിച്ചു. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളായ ഫ്രാന്‍സ്, ടര്‍ക്കി, ഇറ്റലി, മെക്‌സിക്കോ, ബ്രസ്സീല്‍, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ ഒട്ടോമാറ്റിക് ക്യാഷ് ടെല്ലറുകളില്‍ നിന്നും യൂറോ ചെക്ക് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം എടുക്കമ്പോഴാണ് ഈ മോഷണ ദുരവസ്ഥയില്‍ പെടുന്നത്. പെട്ടെന്ന് കാണാന്‍ സാധിക്കാത്ത മിനി ക്യാമറകള്‍ അല്ലെങ്കില്‍ മിനി ചിപ്പുകള്‍ ഈ ക്യാഷ് ടെല്ലറുകളില്‍ സ്ഥാപിച്ച് കാര്‍ഡ് നമ്പരും, പിന്‍ നമ്പരും പിടിച്ചെടുത്ത് ഇത് ഉപയോഗിക്കുന്ന ആളിന്റെ അക്കൗണ്ടുകളില്‍ നിന്നും പണം എടുത്ത് കാലിയാക്കുകയാണ് ഈ രാജ്യങ്ങളില്‍ നടക്കുന്നത്.

ഈ യൂറോ ചെക്ക്-ക്രെഡിറ്റ് കാര്‍ഡ് മുഖേനയുള്ള പണാപഹരണം കൂടുതലായി നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റും, ആ രാജ്യങ്ങളില്‍ സംഭവിച്ച് പരാതി കിട്ടിയവയുടെ എണ്ണവും, ജര്‍മന്‍ ക്രിമിനല്‍ പോലീസ് വിഭാഗം പുറത്തുവിട്ട രേഖാ ചിത്രവും ഈ റിപ്പോര്‍ട്ടിനോടൊപ്പം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ഈ രാജ്യങ്ങളിലെ പോലീസും, ജര്‍മന്‍ ക്രിമിനല്‍ പോലീസ് വിഭാഗവും ഒത്തൊരുമിച്ച് നടത്തിയ പരിശ്രമ ഫലമായി 2012 വര്‍ഷത്തേക്കാള്‍ 2013 ല്‍ ഇങ്ങനത്തെ കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ഈ ലിസ്റ്റില്‍ കൊടുത്തിരിക്കന്ന രാജ്യങ്ങളില്‍ യാത്ര ചെയ്യുന്ന ജര്‍മനിയില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമന്ന് ജര്‍മന്‍ ക്രിമിനല്‍ പോലീസ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

 

                                    

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.