You are Here : Home / USA News

ഡാലസില്‍ സ്മോക്ക് ഡിറ്റക്റ്റേഴ്സ് സൌജന്യമായി നല്‍കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 02, 2014 01:32 hrs UTC

ഡാലസ് . പുകയുടേയും അഗ്നിയുടേയും സാന്നിധ്യം കണ്ടെത്തുന്നതിന് വീടുകളില്‍ ഉപയോഗിക്കുന്ന സ്മോക്ക് ഡിറ്റക്റ്റേഴ്സ് ശരിയായി പരിശോധിച്ചു പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്താത്തത് തീ ആളി പടരുന്നതിനും, മരണം സംഭവിക്കുന്നതിനും ഇടയാകുമെന്ന് ഡാലസ് ഫയര്‍ഫോഴ്സും, ഡാലസ് പൊലീസും പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 2013 ഒക്ടോബര്‍ മുതല്‍ മൂന്നു മാസത്തിനകം നാലുപേര്‍ വീടിനകത്തു തീ പടര്‍ന്ന് പിടിച്ചു മരിക്കുന്നതിന് ഇടയായ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. സ്മോക്ക് ഡിറ്റക്റ്റേഴ്സ് ഇല്ലാതിരുന്ന സൌത്ത് ഡാലസിലെ വീട്ടില്‍ തീ ആളി പടര്‍ന്ന് മുന്‍ ഡാലസ് സിറ്റി കൌണ്‍സില്‍ മെമ്പര്‍ ലിയൊ ചെനി മരിച്ച സംഭവം ഈയ്യിടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

 

ഫയര്‍ ഫോഴ്സും പൊലീസും വീടുകളില്‍ പരിശോധന നടത്തി പ്രവര്‍ത്തന രഹിതമായ സ്മോക്ക് ഡിറ്റക്റ്റേഴ്സ് മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും, പുതിയ ബാറ്ററികള്‍ നല്‍കുന്നതിനും ശ്രമമാരംഭിച്ചിട്ടുണ്ട്. തികച്ചും സൌജന്യ സേവനമാണ് ഇവര്‍ നടത്തുന്നത്. ചില സ്ഥലങ്ങളില്‍ സ്മോക്ക് അലാമും സൌജന്യമായി നല്‍കുന്നുണ്ട്. വീടുകളില്‍ അനുഭവപ്പെടുന്ന തണപ്പ് അകറ്റുന്നതിന് മുഴുവന്‍ സമയവും ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മാസത്തിലൊരിക്കലെങ്കിലും സ്മോക്ക് ഡിറ്റക്റ്റേഴ്സ് പരിശോധിച്ച് പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തണം. സമീപത്തുളള ഫയര്‍ ഫോഴ്സിനേയോ, പൊലീസിനെയോ വിളിച്ചു സഹായാഭ്യര്‍ഥന നടത്താവുന്നതാണ്. പൊതുജനങ്ങള്‍ നല്‍കുന്ന സംഭാവനകളും ഉപകരണങ്ങളുമാണ് സൌജന്യ സേവനത്തിന് അധികൃതര്‍ക്ക് അവസരം നല്‍കുന്നത്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡാലസ് ഫയര്‍ റിസേവ് : 214 670 4319

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.