You are Here : Home / USA News

ഫ്ലു ഷോട്ട്‌ എടുക്കുന്നതിന്‌ വിസമ്മതിച്ച നഴ്‌സിനെ പിരിച്ചു വിട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 02, 2014 05:17 hrs UTC

 

കാറ്റി(ടെക്‌സാസ്‌): ഫ്ലുവിനെതിരെ  പ്രതിരോധ കുത്തി വെയ്പ് എടുക്കുന്നതിന്‌ വിസമ്മതിച്ച കെരി ആന്‍ വില്‍ക്കി എന്ന നഴ്‌സിനെ ക്രിസ്‌റ്റസ്‌ സെന്റ്റ് കാതറിന്‍ ഹോസ്‌പിറ്റല്‍ അധികൃതര്‍ പിരിച്ചുവിട്ട്‌ വിവരം ഇന്ന്‌ ഡിസംബര്‍ 31 ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. മൂന്നു ദിവസത്തിനകം ആശുപത്രി നിയമമനുസരിച്ച്‌ ഫ്‌ളുഷോട്ട്‌ എടുക്കുകയോ അല്ലെങ്കില്‍ ജോലിയില്‍ നിന്ന്‌ പിരിഞ്ഞു പോകുകയോ വേണമെന്ന നിര്‍ദേശം നേഴ്‌സ്‌ അംഗീകരിച്ചില്ല ഇതിനെ തുടര്‍ന്നാണ്‌ ആശുപത്രി അധികൃതര്‍ മൂന്നു ദിവസത്തിനുശേഷം ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്‌.

ടെക്‌സാസ്‌ ആരോഗ്യ വകുപ്പ്‌ ഗൈഡ്‌ ലെയ്‌ന്‍ അനുസരിച്ച്‌ ആരോഗ്യ വകുപ്പ്‌ ജീവനക്കാര്‍ ഫ്ലു念3393; ഷോട്ട്‌ എടുക്കണമെന്ന വ്യവസ്‌ഥ ചെയ്യുന്നു.

നോര്‍ത്ത്‌ ടെക്‌സാസില്‍ ഫ്‌ളു വ്യാപകമായി തീരുകയും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുകയുംചെയ്‌ത സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കുവാന്‍ ആരോഗ്യ വകുപ്പ്‌ പൊതു ജനങ്ങള്‍ക്ക്‌ കര്‍ശന നിര്‍ദേശങ്ങളാണ്‌ നല്‍കിയിരിക്കുന്നത്‌.

ആരോഗ്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ഇതിന്‌ തയ്യാറാകുന്നില്ലെങ്കില്‍ ജോലിയില്‍ തുടരുവാന്‍ അനുവദിക്കാതിരിക്കുക എന്നതു മാത്രമാണ്‌ ഞങ്ങളുടെ ഭാഗത്തു നിന്നും ചെയ്യേണ്ടി വരിക. ആശുപത്രി അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക്‌ ഇതൊരു മുന്നറിയിപ്പാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.