You are Here : Home / USA News

ഐ.എ.സി.എ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ ക്രിസ്‌മസ്‌ ന്യൂ ഈയര്‍ ആഘോഷങ്ങള്‍ ജനുവരി 4 ശനിയാഴ്‌ച്ച

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, December 30, 2013 12:41 hrs UTC

ഫിലഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ സീറോ മലബാര്‍,സീറോമലങ്കര, ക്‌നാനായ, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കാസമൂഹങ്ങളുടെ ഏറ്റവും വലിയ ഐക്യവേദിയായ ഇന്‍ഡ്യന്‍ അമേരിക്കന്‍കാത്തലിക്‌ അസോസിയേഷന്‍ (ഐ. എ. സി. എ.) ക്രിസ്‌മസ്‌പുതുവല്‍സരാഘോഷങ്ങള്‍ 2014 ജനുവരി 4 ശനിയാഴ്‌ച്ച നാലുമണിക്ക്‌നടത്തും. സെ. തോമസ്‌ സീറോമലബാര്‍ പള്ളിയുടെ ആഡിറ്റോറിയത്തില്‍ കൃത്യംനാലുമണിക്ക്‌ വാര്‍ഷിക പൊതുയോഗത്തോടെ ആരംഭിക്കുന്നസമ്മേളനത്തില്‍ വച്ച്‌ അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെതെരഞ്ഞെടുക്കുന്നതോടൊപ്പം, ഐ. എ. സി. എ. യുടെ 2013 ലെ ഏറ്റവുംവലിയ പ്രോജക്ടായിരുന്ന കാത്തലിക്‌ ഫാമിലി ഡയറക്ടറിയുടെ പ്രകാശനവുംനിര്‍വഹിക്കും.

 

 

ഫിലാഡല്‍ഫിയായുടെ ചരിത്രത്തിലാദ്യമായാണ്‌ കത്തോലിക്കര്‍ക്കുമാത്രമായുള്ള ഒരു ഫാമിലി ഡയറക്ടറി ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക്‌അസോസിയേഷന്‍ (ഐ. എ. സി. എ.) മുന്‍കൈ എടുത്തുപ്രസിദ്ധീകരിക്കുന്നത്‌. ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്നഐക്യകാഹളം മുഴക്കിഫിലാഡല്‍ഫിയയില്‍ ആഗസ്റ്റു 17 ശനിയാഴ്‌ച്ച നടന്നകാത്തലിക്‌ ഫെയിത്ത്‌ഫെസ്റ്റ്‌ ആന്റ്‌ ഹെറിറ്റേജ്‌ ഡേ അഘോഷങ്ങളുടെ ഭാഗമായാണൂ ഫാമിലി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നത്‌. റവ. ഡോ.അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, റവ. ഫാ. തോമസ്‌ മലയില്‍, റവ. ഡോ. മാത്യു മണക്കാട്ട്‌, റവ. ഫാ. രാജു പിള്ള എന്നീ ആദ്ധ്യാല്‍മികാചാര്യന്മാര്‍ യഥാക്രമം ആല്‍മീയ നേതൃത്വം നല്‍കുന്ന സെ. തോമസ്‌ സീറോമലബാര്‍, സെ. ജൂഡ്‌ സീറോമലങ്കര, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍, ഇന്‍ഡ്യന്‍ ലാറ്റിന്‍ കമ്യൂണിറ്റി എന്നീ നാലുകത്തോലിക്കാവിഭാഗങ്ങളുടെ കുടുംബവിവരങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കുന്ന ഫാമിലി ഡയറക്ടറി ഒരു റഫറന്‍സ്‌ ഗ്രന്ഥം കൂടിയാവും. ജോസ്‌ മാളേയ്‌ക്കല്‍ ചീഫ്‌ എഡിറ്ററായും, സിബിച്ചന്‍ ചെമ്പ്‌ളായില്‍ എക്‌സിക്യൂട്ടീവ്‌ എഡിറ്ററായും തയ്യാറാക്കിയ കാത്തലിക്‌ ഫാമിലി ഡയറക്ടറി കമ്മിറ്റിയിലും, എഡിറ്റോറിയല്‍ ബോര്‍ഡിലും റവ. ഡോ. മാത്യു മണക്കാട്ട്‌, റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, റവ. ഫാ. തോമസ്‌ മലയില്‍, റവ. ഫാ. രാജു പിള്ള, ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക്‌ അസോസിയേഷന്‍ ഭാരവാഹികളായ ജോര്‍ജ്‌ ഓലിക്കല്‍, സണ്ണി പടയാറ്റില്‍, ടെസി മാത്യൂസ്‌, ലിസ്‌ ഓസ്റ്റിന്‍, സണ്ണി പാറക്കല്‍, ജോര്‍ജ്‌ നടവയല്‍, ഫിലിപ്പ്‌ ജോണ്‍ (ബിജു), തോമസ്‌ നെടുമാക്കല്‍, ഫിലിപ്പ്‌ ഇടത്തില്‍, ഓസ്റ്റിന്‍ ജോണ്‍, സജിതാ ജോസഫ്‌ എന്നിവര്‍ അംഗങ്ങളായിരുന്നു. വിവിധ കലാപരിപാടികള്‍, ഡിന്നര്‍ എന്നിവയും ക്രിസ്‌മസ്‌ പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായുണ്ടാവും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.