You are Here : Home / USA News

ജൂബിലിയുടെ നിറവില്‍ ബിഷപ് മാര്‍ തിയഡോഷ്യസ് ഡാലസില്‍ ക്രിസ്തുമസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി

Text Size  

Story Dated: Saturday, December 28, 2013 01:26 hrs UTC

ഷാജി രാമപുരം

 

ഡാലസ് : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 24ന് വൈകീട്ട് നടന്ന കരോള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യസന്ദേശം നല്‍കി. 25ന് രാവിലെ നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷകള്‍ക്കും മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്രിസ്തുമസ് ഒരുക്കത്തിന്റെയും, സന്തോഷത്തിന്റെയും, വെളിച്ചത്തിന്റെയും അനുഭവം പ്രദാനം ചെയ്യുന്ന ഒരു ഉല്‍സവമാണ്. എന്നാല്‍ ഇന്ന് ക്രിസ്തുമസ് കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. അനുരജ്ഞന മനോഭാവത്തിലേക്ക് മനുഷ്യര്‍ എത്തിച്ചേരുമ്പോള്‍ ആണ് യഥാര്‍ത്ഥമായ ക്രിസ്തുമസ് ഉള്‍ക്കൊള്ളുവാന്‍ സാധിക്കൂ. പാപം മൂലം അകന്നു പോയ മനുഷ്യരാശിയെ വീണ്ടെടുക്കുവാനാണ് സ്വന്തപുത്രനെ ലോകത്തിലേക്ക് ദൈവം അയച്ചത് ബിഷപ്പ് മാര്‍ തിയഡോഷ്യസ് ക്രിസ്തുമസ് സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു.

 

 

മാര്‍ത്തോമ്മ സഭയുടെ മേല്‍പ്പട്ട സ്ഥാനത്ത് പ്രവേശിച്ചിട്ട് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന അഭിവന്ദ്യ ബിഷപ്പ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ ഡാലസ് കരോട്ടണ്‍ മാര്‍ത്തോമ്മ ഇടവകയിലെ വിശ്വാസ സമൂഹത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചതും, 12 വയസ്സ് പൂര്‍ത്തികരിച്ച 12 വയസ്സ് പൂര്‍ത്തീകരിച്ച 12 കുട്ടികള്‍ക്ക് ആദ്യമായി വിശുദ്ധ കുര്‍ബ്ബാന നല്‍കിയതും, ഇടവക വികാരി സാം മാത്യൂ അച്ചന്റെ കുഞ്ഞുമകള്‍ മമോദീസ്സാ സ്വീകരിച്ച് സഭയുടെ അംഗമാക്കിയതും, ഇടവകയിലെ രോഗികളായ മുതിര്‍ന്ന അംഗങ്ങളെ സന്ദര്‍ശിച്ചതും ക്രിസ്തുമസ് ദിനത്തില്‍ അവിസ്മരണീയ കാഴ്ചയായി. ജോണ്‍സണ്‍ യോഹന്നാന്റെ നേതൃത്വത്തില്‍ ഇടവക ഗായകസംഘത്തിന്റെ ഗാനങ്ങള്‍ ചടങ്ങിനെ ഹൃദ്യമാക്കി. സണ്ടേസ്‌ക്കൂള്‍, യുവജനസഖ്യം, സേവികാസംഘം എന്നീ സംഘടനകള്‍ അവതരിപ്പിച്ച സ്‌കിറ്റ് മികവുറ്റതായിരുന്നു. സീനിയര്‍ സിറ്റിസണ്‍ ഫോറം, ഇടവക മിഷന്‍, വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച വിവിധ പ്രോഗ്രാമുകള്‍ ആഘോഷത്തിന് ചാരുത പകര്‍ന്നു. റവ. സാം മാത്യൂ, റവ.മാത്യൂ ജോസഫ്, റവ. ജോര്‍ജ് ജയിക്കബ്, സജു കോര, ബായി എബ്രഹാം, നിബു തോമസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.