You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരള ഫോറം യാത്രാമംഗളം നേര്‍ന്നു

Text Size  

Story Dated: Friday, December 27, 2013 12:30 hrs UTC

ഫിലാഡല്‍ഫിയ : സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസിമലയാളികളുടെ ഇടയിലെ പ്രശസ്ത ഭാഷാസ്‌നേഹിയും, മുഖ്യ വാഗ്മിയും, എളിമയുടെ മൂര്‍ത്തീ ഭാവവുമായ ഡോ.എം.വി.പിള്ളക്ക് ഫിലഡല്‍ഫിയായിലും, പരിസര പ്രദേശങ്ങളിലുമുള്ള പൗരപ്രമുഖരുടെ സഹകരണത്തിലും യാത്രാ അയപ്പ് നല്‍കുകയുണ്ടായി. നാലു ദശാബ്ദങ്ങള്‍ക്കപ്പുറമായി മലയാളികളുടെ ഇടയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിപ്രഭാവും, അമേരിക്കന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരവും അതിലുപരി ലോകമലയാളികളുടെ അഭിമാനവുമായ ഡോ.എം.വി.പിള്ളയ്ക്ക് പമ്പാ മലയാളി അസോസിയേഷന്‍ ഹാളില്‍ വച്ച് സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍, വിശ്രമ ജീവിതത്തിനായി ഡാലസിലേക്ക് പോകുന്ന മണിച്ചേട്ടന് യാത്രാ അയപ്പ് സ്ഥീകരണം നല്‍കുകയുണ്ടായി.

 

പ്രവാസി മലയാളികളുടെ ഇടയില്‍ സംഘടനകളുടെയും, ആളുകളുടെയും, എണ്ണമോ, വലിപ്പമോ, ചെറുപ്പമോ, നോക്കാതെ ആരു വിളിച്ചാലും വന്നു സഹകരിക്കുകയും ഒട്ടനവധി നൂതന ആശയങ്ങള്‍ക്കും, പദ്ധതികള്‍ക്കും തുടക്കം കുറിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ആശയം ആയിരുന്നു. ഭാഷാക്കൊരു ഡോളര്‍, ആരോഗ്യമേഖലയില്‍ നാടുമായുള്ള ധാരാളം സഹകരണങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍. തദവസരത്തില്‍ കൂടിയ സമ്മേളനത്തില്‍ കുര്യന്‍ രാജന്‍(ചെയര്‍മാന്‍, ട്രൈസ്റ്റേറ്റ് കേരളഫോറം) അദ്ധ്യക്ഷം വഹിക്കുകയും, ബോബി ജേക്കബ്(ജന.സെക്രട്ടറി) എം.സി.യായി പ്രവര്‍ത്തിക്കുകയും ലോകത്തിലെ ചരിത്രപരമായ വിപ്ലവത്തിന് നേതൃത്വം കൊടുക്കുകയും, സൗത്താഫ്രിക്കയുടെ മുന്‍ പ്രസിഡന്‌റായിരുന്ന നെല്‍സണ്‍ മണ്‌ഡേലയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് യോഗനടപടികള്‍ ആരംഭിക്കുകയുണ്ടായി. അമേരിക്കന്‍ മലയാളികളുടെ മനസില്‍ ചിരകാല പ്രതിഷ്ഠ നേടിയ ചുരുക്കം ചില വ്യക്തികളിലൊരാളാണ് ഡോ.എം.വി.പിള്ളയെന്ന് കുര്യന്‍ രാജന്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

 

ജോര്‍ജ്ജ് ഓലിക്കല്‍( ഫൊക്കാന), ഡോ.എം.വി.പിള്ളയെ (മുഖ്യാത്ഥി) സദസിന് ചരിചയപ്പെടുത്തുകയും ചെയ്തു. നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ ഭാരതീയരുടെ പ്രിയ സുഹൃത്തും ബിസിനസ് കമ്മ്യൂണിറ്റി ലീഡറുമായ അലന്‍ റ്റോം ബര്‍ഗര്‍ തദവസരത്തില്‍ ട്രൈസ്റ്റേറ്റ് കേരള ഫോറമിനുവേണ്ടി ഡോ.എം.വി.പിള്ളക്ക് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. വിന്‍സന്റ് ഇമ്മാനുവേല്‍ അലന്റ്‌റേംബര്‍ഗറിന് സദസിനും പരിചയപ്പെടുത്തുകയുണ്ടായി. തന്റെ സ്വതസിദ്ധമായ സ്ഥിരം ശൈലിയില്‍ സരസവും, ഫലിതവും, ഉപമകളാലും, കഥകളാലും നിറഞ്ഞ മറുപടി പ്രസംഗത്തില്‍ തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും, താല്‍ക്കാലികമായി തന്റെ തട്ടകം ഒന്നു മാറുന്നു എന്നു മാത്രമെ ഉള്ളൂ എന്നും ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ താന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അറിയിച്ചു. ജോസ് കുന്നേല്‍(INOC), ജോര്‍ജ്ജ് നടവയല്‍(പമ്പാ അസോസിയേഷന്‍), ജീമോന്‍ ജോര്‍ജ്ജ്(കോട്ടയം അസോസിയേഷന്‍), തോമസ് പോള്‍( ഫ്രണ്ട്‌സ് ഓഫ് തിരുവല്ല), സുരേഷ് നായര്‍ (ഫ്രണ്ട്‌സ് ഓഫ് റാന്നി), പി.കെ. സോമരാജന്‍(എസ്എന്‍ഡിപി), മേരി ഏബ്രഹാം(പിയാനോ), അലക്‌സ് തോമസ്, സുധാ കര്‍ത്താ, കുര്യന്‍ മത്തായി തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കുകയും സാജന്‍ വര്‍ഗീസ്, ഈപ്പന്‍ മാത്യൂ, ബെന്നി കൊട്ടാരത്തില്‍, ജോസഫ് ഫിലിപ്പ്, സജി, ചെറിയാന്‍ കോശി, ഈശോ തോമസ്, ജോസഫ് തോമസ്, ഭൂവനേന്ദ്രദാസ്, ഏബ്രഹാം ജോസഫ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ഫിലിപ്പോസ് ചെറിയാന്‍(ട്രഷറാര്‍) നന്ദി പ്രകാശിപ്പിക്കുകയും സ്‌നേഹവിരുന്നോടുകൂടി യോഗം പര്യവസാനിക്കുകയും ചെയ്തു.

 

 

 ജീമോന്‍ ജോര്‍ജ്

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.