You are Here : Home / USA News

ഡോവര്‍ സെന്റ്‌ തോമസില്‍ ക്രിസ്‌മസ്‌ ആഘോഷം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, December 24, 2013 01:39 hrs UTC

ന്യൂജേഴ്‌സി: ഡോവര്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തോക്‌സ്‌ ഇടവകയിലെ ക്രിസ്‌മസ്‌ ശുശ്രൂഷയും ആഘോഷപരിപാടികളും ഡിസംബര്‍ 24 ചൊവ്വ, 25 ബുധന്‍ എന്നീ ദിവസങ്ങളില്‍ നടക്കും. ചൊവ്വാഴ്‌ച വൈകുന്നേരം 5.30-ന്‌ സന്ധ്യാ നമസ്‌കാരത്തെ തുടര്‍ന്ന്‌ ക്രിസ്‌മസ്‌ ഈവ്‌ പരിപാടികള്‍ ആരംഭിക്കും. സാമൂഹ്യ സാംസ്‌കാരിക സംഘടനാ നായകന്‍ അലക്‌സ്‌ വിളനിലം കോശി ക്രിസ്‌മസ്‌ സന്ദേശം നല്‍കും. ഇടവക കാരള്‍ സംഘം ഗാനങ്ങള്‍ ആലപിക്കും. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ബുധനാഴ്‌ച രാവിലെ 8.30-ന്‌ ആരംഭിക്കുന്ന നമസ്‌കാര ശുശ്രൂഷയെ തുടര്‍ന്ന്‌ ക്രിസ്‌മസ്‌ ആരാധനയും, വി. കുര്‍ബാനയും നടക്കും. ആഘോഷങ്ങളുടെ ഭാഗമായി കാരള്‍ സംഘം ഇടവകയിലെ വീടുകള്‍ സന്ദര്‍ശിച്ച്‌ ക്രിസ്‌മസിന്റെ ദൂത്‌ അറിയിക്കുകയുണ്ടായി. മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഡോവറിലുള്ള ഹോപ്‌ ഹൗസ്‌ ഫുഡ്‌ പാന്‍ട്രിക്ക്‌ അംഗങ്ങള്‍ സമാഹരിച്ച ഭക്ഷണസാമഗ്രികള്‍ കൈമാറുകയുണ്ടായി. ദിവസേന എണ്ണൂറോളം പേര്‍ക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്ന ഹോപ്‌ ഹൗസ്‌ അധികൃതര്‍ സമാജ അംഗങ്ങളുടെ സുമനസിന്‌ നന്ദി രേഖപ്പെടുത്തുകയുണ്ടായി. വിവരങ്ങള്‍ക്ക്‌: വികാരി ഫാ. ഷിബു ഡാനിയേല്‍ (845 641 9132), ട്രസ്റ്റി റോസ്‌ലിന്‍ ഡാനിയേല്‍ (973 328 4887), സെക്രട്ടറി ബെനോ ജോഷ്വാ (845 641 9618).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.