You are Here : Home / USA News

അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്‌തുമസ്‌- നവവത്സരാഘോഷങ്ങള്‍ 29-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, December 22, 2013 03:36 hrs UTC

അരിസോണ: അരിസോണ മലയാളി അസോസിയേഷന്റെ ക്രിസ്‌തുമസ്‌- നവവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29-ന്‌ ഉച്ചകഴിഞ്ഞ്‌ ഇന്തോ അമേരിക്കന്‍ സെന്ററില്‍ വെച്ച്‌ നടത്തപ്പെടും. സതീഷ്‌ അമ്പാടിയുടെ നേതൃത്വത്തിലുള്ള ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും. ജോസ്‌ വടക്കേല്‍, അനിതാ ബിനു എന്നിവര്‍ പ്രധാന സംഘാടകരായി പ്രവര്‍ത്തിക്കും. കലാ-സാഹിത്യ പരിപാടികള്‍ക്ക്‌ ലിസി ജോസും, രുചികരമായ ഭക്ഷണ ക്രമീകരണങ്ങള്‍ക്ക്‌ ശ്രീകുമാര്‍ നമ്പ്യാരും നേതൃത്വം നല്‌കും. അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ വടകര അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.