You are Here : Home / USA News

ദേവയാനിക്കുവേണ്ടി പത്മവ്യൂഹം തീര്‍ത്ത്‌ മദര്‍ ഇന്ത്യ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 20, 2013 03:02 hrs UTC

ന്യൂയോര്‍ക്ക്‌: ആദ്യ പകുതിയില്‍ ഇന്ത്യന്‍ ഗോള്‍പോസ്റ്റിലേക്ക്‌ പന്തുകള്‍ പായിച്ച്‌ യു.എസ്‌ അറ്റോര്‍ണിയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ടീം, ഇന്ത്യന്‍ ടീമിനേയും ഇന്ത്യക്കാരേയും ഞെട്ടിച്ചു. രണ്ടാം പകുതിയില്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേറ്റ്‌ അമേരിക്കന്‍ ഗോള്‍മുഖത്തേക്ക്‌ പന്തുകള്‍ മടക്കി അടിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ അമേരിക്ക X ഇന്ത്യാ കളി ആരംഭിച്ചത്‌. ഇന്ത്യയുടെ ന്യൂയോര്‍ക്ക്‌ കോണ്‍സുലേറ്റിലെ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനിയെ തന്റെ കുട്ടികളുടെ മുന്നില്‍ വെച്ച്‌ സ്‌കൂള്‍ പരിസരത്തുവെച്ച്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ച്‌ യു.എസ്‌ അറ്റോര്‍ണി പ്രീത്‌ ബാരേ ഗോളടിച്ചു.

 

 

ക്രിമനലുകളും മറ്റ്‌ മാരക രോഗങ്ങളുമുള്ള കുറ്റവാളികള്‍ താമസിക്കുന്ന ജയിലില്‍ നിസാര കുറ്റത്തിനു അറസ്റ്റ്‌ ചെയ്‌ത ഡോ. ദേവയാനിയെ 250,000 ഡോളറിന്റെ ജാമ്യത്തിലാണ്‌ വിട്ടയച്ചത്‌. ഇന്ത്യക്ക്‌ ആകമാനം നാണക്കേട്‌ വരുത്തിയ നീചമായ ഈ അറസ്റ്റിനോട്‌ പ്രതികരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും, വിദേശകാര്യ വകുപ്പിനും ഒരാഴ്‌ച സമയം വേണ്ടിവന്നു. രണ്ടാം പകുതിയില്‍ ആഞ്ഞടിക്കുന്ന ഇന്ത്യ, ഡോ. ദേവയാനിയെ യു.എന്‍ ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തി നയതന്ത്ര പരിരക്ഷ നല്‍കി. ഡല്‍ഹിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റുകളിലെ സെക്യൂരിറ്റി ബാരിക്കേഡുകള്‍ പൊളിച്ചുമാറ്റുകയും ഡിപ്ലോമാറ്റുകള്‍ക്കുള്ള വി.ഐ.പി എയര്‍പോര്‍ട്ട്‌ പാസുകള്‍ തിരിച്ചുവാങ്ങുകയും യു.എസ്‌ ഡെലിഗേഷന്‍ ടീമിന്‌ സന്ദര്‍ശനാനുമതി നല്‍കാതെയും ഗോളടിച്ചു. കളി ഇപ്പോള്‍ സഡണ്‍ ഡെത്തിലേക്ക്‌ പ്രവേശിക്കുന്നു. ശക്തനായ ഒബാമയും ദുര്‍ബലനായ മന്‍മോഹനും കളിയുടെ നേതൃത്വം ഏറ്റെടുത്തുകഴിഞ്ഞു. ഇനി ശരിക്കുള്ള കളി ഒന്നുരണ്ട്‌ ദിവസങ്ങള്‍ക്കുള്ളില്‍ കാണാം. ഈ കളിയില്‍ ഇന്ത്യയ്‌ക്ക്‌ വിജയസാധ്യതയുണ്ടെന്നാണ്‌ പരക്കെയുള്ള പ്രവചനം. അനിയന്‍ ജോര്‍ജ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.