You are Here : Home / USA News

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജയുടെ നിര്യാണത്തില്‍ അനുശോചിച്ചു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, December 19, 2013 11:01 hrs UTC

ന്യുയോര്‍ക്ക് : തിരുവിതാംകൂര്‍ മഹാരാജ ഹിസ് ഹൈനസ് ചിത്തിര തിരുനാള്‍ ബാലവര്‍മ്മയുടെ പിന്‍ഗാമിയായി ദീര്‍ഘകാലം മഹനീയ സ്ഥാനം അലങ്കരിച്ച്, ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠനേടിയ, മഹാരാജ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തമ്പുരാന്റെ വിയോഗത്തില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ അനുശോചനം രേഖപ്പെടുത്തി. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ചരിത്രത്തില്‍ പത്മനാഭ സ്വാമി ദാസരായ തിരുവിതാംകൂര്‍ രാജവംശത്തിന് ദൃഢബന്ധങ്ങള്‍ നിലനിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. 1813 ല്‍ തിരുവിതാംകൂര്‍ അമ്മറാണി കരമൊഴിവായി ദാനം ചെയ്ത 16 ഏക്കര്‍ സ്ഥലത്താണ് മലങ്കര സഭയുടെ അന്നത്തെ തലവനായിരുന്ന മലങ്കര മെത്രാപ്പൊലീത്തയുടെ ആസ്ഥാനമായി പരിണമിച്ചത്.

 

 

കോട്ടയത്തെ പഴയ സെമിനാരി എന്നറിയപ്പെടുന്ന 'പണിത വീട് ഈ പുണ്യസ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. വൈദീകരെ പരിശീലിപ്പിക്കുവാനായി നിര്‍മ്മിച്ച ഈ ബ്രഹൃത് സമുച്ചയത്തിനു വേണ്ട എല്ലാ തടികളും മറ്റു നിര്‍മ്മാണച്ചിലവുകളും തിരുവിതാംകൂര്‍ രാജവശം ദാനം ചെയ്തതായിരുന്നു എന്ന് ഇവര്‍ അനുസ്മരിച്ചു. 1876 കുംഭം 23 -ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച "തിരുവിതാംകൂര്‍ വിളംബരം" വരെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മെത്രാപ്പൊലീത്ത സ്ഥാനങ്ങള്‍ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അറിവോടെയും തര്‍ക്കങ്ങളില്‍ രാജാവിന്റെ തീരുമാനങ്ങള്‍ അന്തിമവുമായിരുന്നു. 1876 ലെ തിരുവിതാംകൂര്‍ വിളംബരത്തിനുശേഷം മലങ്കര മേല്‍പ്പട്ടക്കാരുടെ നിയമനങ്ങള്‍ കോടതി വഴി തീരുമാനിക്കപ്പെടുകയായിരുന്നു. കേരളത്തിന്റെ ചരിത്രം മാറ്റിക്കുറിച്ചുകൊണ്ട് ഇംഗ്ലീഷ് വിദ്യാഭ്യസത്തിനു തുടക്കം കുറിച്ചത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയും ആംഗ്ലിക്കന്‍ സഭയും ചേര്‍ത്ത് തുടക്കമായിരുന്നുവെന്നും, അതിന് വേണ്ട എല്ലാ പിന്‍തുണയും നിര്‍വ്വഹിച്ചത് തിരുവിതാംകൂര്‍രാജാവായിരുന്നു.

 

 

സാക്ഷര കേരളവും അക്ഷര നഗരിയായ കോട്ടയവും മലയാളത്തിലെ ആദ്യത്തെ അച്ചടിശാലയും ഒക്കെ ഈ മേളനങ്ങളും പരിണിതമാണ്. കാലവും ചക്രവും മാറി മറിഞ്ഞെങ്കിലും മലങ്കര മെത്രാപ്പൊലീത്താമാരും തിരുവിതാംകൂര്‍ രാജാക്കന്മാരുമായുണ്ടായിരുന്ന ഊഷ്മള ബന്ധത്തിന് ഒരു പോറലും ഏല്‍പ്പിക്കാതെ, മലങ്കര സഭാ തലവന്‍ പരി. ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയും ഹിസ് ഹൈനസ് ഉത്രാടം തിരുനാള്‍ മഹാരാജ തമ്പുരാന്റെ വിയോഗം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്ക് തീരാനഷ്ടമാണ്. മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കോരസണ്‍ വര്‍ഗീസ്, പോള്‍ കറുകപ്പളളില്‍ (ന്യുയോര്‍ക്ക്), തോമസ് രാജന്‍ (ഡാലസ്), വി. ഐ. ജോയി (അറ്റ്‌ലാന്റാ) ഡോ. ജോര്‍ജ് തോമസ് (സൗത്ത് ആഫ്രിക്ക), വി. ഒ. ജോസ്, പാപ്പച്ചന്‍ ഗീവര്‍ഗീസ് (ലണ്ടന്‍) എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്ഥാനത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.