You are Here : Home / USA News

മാന്നാനം കെ.ഇ. കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം -2013 ഡിസംബര്‍ 29-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 13, 2013 12:06 hrs UTC

മാന്നാനം: മാന്നാനം കെ.ഇ. കോളജ്‌ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള `പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം -2013' ഡിസംബര്‍ 29-ന്‌ നടക്കും. ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനം 2013 ജൂണ്‍ 15-ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. ആഘോഷപരിപാകളുടെ ഭാഗമായി നിരവധി ലോക ക്ലാസിക്‌ സിനിമകള്‍ പ്രദര്‍ശിപ്പിച്ച `സുവര്‍ണരേഖ' ഫിലിം ഫെസ്റ്റിവല്‍ ഓഗസ്റ്റ്‌ ഒന്നുമുതല്‍ 15 വരെ നടന്നു. `സ്വയംഭരണ കോളജുകള്‍ ആവശ്യമോ' എന്ന വിഷയത്തില്‍ ഒക്‌ടോബര്‍ പത്തിന്‌ സംഘടിപ്പിച്ച സെമിനാര്‍ എം.ജി യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. എ.വി. ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു.

 

സെമിനാറില്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. വിഭിന്നശേഷിയുള്ളവരുടെ കലാമേളയായ `എവെയ്‌ക്‌ 2013' (AWAKE 2013) ഒക്‌ടോബര്‍ 18,19 തീയതികളിലായി നടന്നു. ഒക്‌ടോബര്‍ 30,31 തീയതികളിലായി നടന്ന ഫിസിക്‌സ്‌ ദേശീയ സെമിനാര്‍, ഓഗസ്റ്റ്‌ 20,21 തീയതികളിലെ ഇക്കണോമിക്‌സ്‌ ദേശീയ സെമിനാര്‍, സെപ്‌റ്റംബര്‍ രണ്ടിന്‌ നടന്ന വിമന്‍ സെല്‍ സെമിനാര്‍ എന്നിവയും ശ്രദ്ധേയങ്ങളായിരുന്നു. നവംബര്‍ 21,22,23 തീയതികളില്‍ നടന്ന അഖിലകേരള സൈക്കോളജി പ്രദര്‍ശനം `Psychex?13' ഏവരേയും ആകര്‍ഷിച്ചു. എക്‌സിബിഷനോടനുബന്ധിച്ച്‌ സവദ്‌ കെ. സലീമിന്റെ "Aagneya 2k13' എന്ന പെയിന്റിംഗ്‌ പ്രദര്‍ശനം, വിമന്‍ സെല്ലിന്റെ ഫുഡ്‌ ഫെസ്റ്റിവല്‍ എന്നിവയുമുണ്ടായിരുന്നു.

 

കൂടാതെ നവംബര്‍ 25 മുതല്‍ 28 വരെ നടന്ന കെ.ഇ കോളജ്‌ സുവര്‍ണജൂബിലി ഓള്‍ കേരള വോളിബോള്‍ ടൂര്‍ണമെന്റില്‍ കെ.ഇ. കോളജ്‌ ട്രോഫി നേടി. സുവര്‍ണ ജൂബിലി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പണികള്‍ പൂര്‍ത്തിയായി വരുന്നു. ഈവര്‍ഷം സുവര്‍ണ ജൂബിലിയുടെ ഭാഗമായി കെമിസ്‌ട്രി, ഇക്കണോമിക്‌സ്‌ ഗവേഷണ കേന്ദ്രങ്ങളും, എം.എസ്‌.സി സൈക്കോളജി, ബി.കോം വിത്ത്‌ കംപ്യൂട്ടര്‍, ബി.കോം വിത്ത്‌ ടാക്‌സേഷന്‍ എന്നീ കോഴ്‌സുകളും ആരംഭിച്ചു. കോളജിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഡിംസംബര്‍ 29-ന്‌ നടക്കുന്ന `പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 2013'-ല്‍ മാതൃവിദ്യാലയത്തേയും അദ്ധ്യാപകരേയും സുഹൃത്തുക്കളേയും കാണുവാനുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്ന്‌ പ്രന്‍സിപ്പല്‍ റവ.ഡോ. ജോസഫ്‌ ഒഴുകയില്‍ സി.എം.ഐ അറിയിച്ചു. സംഗമത്തോടനുബന്ധിച്ച്‌ വിദ്യാര്‍ത്ഥികളുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും കലാപരിപാടികളും അരങ്ങേറും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.