You are Here : Home / USA News

കേരളാ ക്രിസ്‌ത്യന്‍ അഡള്‍ട്ട്‌ ഹോംസിന്റെ വാര്‍ഷിക പൊതുയോഗം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 05, 2013 11:18 hrs UTC

കേരളാ ക്രിസ്‌ത്യന്‍ അഡള്‍ട്ട്‌ ഹോംസിന്റെ ഈവര്‍ഷത്തെ വാര്‍ഷിക പൊതുയോഗം 484 ഹെംസ്റ്റഡ്‌ റോഡ്‌, ന്യൂസിറ്റിയില്‍ വെച്ച്‌ റവ.ഫാ. ഗീവര്‍ഗീസ്‌ പുതൂര്‍ക്കൂടിലിലിന്റെ അധ്യക്ഷതയില്‍ നവംബര്‍ 16-ന്‌ രാവിലെ പത്തുമണിക്ക്‌ നടന്നു. റവ. തോമസ്‌ കുറ്റിപ്പുറത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ കെ.സി.എ.എച്ച്‌ വൈസ്‌ പ്രസിഡന്റ്‌ എം.സി അലക്‌സാണ്ടര്‍ സ്വാഗതവും, സെക്രട്ടറി ജേക്കബ്‌ കുര്യാക്കോസ്‌, ചെയര്‍പേഴ്‌സണ്‍മാരായ ഡോ. ഏബ്രഹാം വര്‍ഗീസ്‌, രാജു ഏബ്രഹാം, ഏബ്രഹാം മാത്യു, കുര്യന്‍ ടി കുര്യന്‍ എന്നിവര്‍ പ്രൊജക്‌ടിന്റെ പുരോഗതിയെപ്പറ്റിയും വിശദീകരിച്ചു. 2014 ആദ്യ ക്വാര്‍ട്ടറില്‍ മോഡല്‍ ഹോംസും തുടര്‍ന്ന്‌ ഒന്നാം ഫെയ്‌സിലെ വീടുകളും പണിതീര്‍ക്കാനാണ്‌ തീരുമാനം. ബോര്‍ഡ്‌ മെമ്പേഴ്‌സിന്റെ ഒഴിവിലേക്ക്‌ ഡോ. ജോര്‍ജ്‌ ജേക്കബ്‌, മാത്യു തോയലില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക: www.kcahomes.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.