You are Here : Home / USA News

താങ്ക്‌സ് ഗിവിങ്ങ് ആഘോഷം ദിവ്യ നന്ദിയുടെ രുചിരസമായി

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Monday, December 02, 2013 11:35 hrs UTC

ഫിലഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ ഫെലോഷിപ് പെന്‍സില്‍വേനിയായുടെ താങ്ക്‌സ് ഗിവിങ്ങ് ആഘോഷം ദിവ്യ നന്ദിയുടെ രുചിരസമായി. ഫിലഡല്ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍; സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഡെലവേര്‍ വാലി, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച് ഓഫ് ഫിലഡല്‍ഫിയ, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ്ചര്‍ച് ഓഫ് ഇന്ത്യ, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച് എന്നീ ദേവാലയ സമൂഹമാണ് താങ്ക്‌സ് ഗിവിങ്ങ് ആഘോഷങ്ങളില്‍ പങ്കു കൊണ്ടത്.

 

വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് താങ്ക്‌സ് ഗിവിങ്ങ് ആരംഭിച്ചു. മിനു മാത്യൂ നന്ദിദിന സന്ദേശം നല്കി. റവ. സി ജെ. ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), ജോര്‍ജ് എം മാത്യൂ( സെക്രട്റ്ററി, സതീശ് ഈശോ (റ്റ്രഷറാര്‍) എന്നിവര്‍ അഘോഷങ്ങള്‍ ഏകോപിപ്പിച്ചു. എക്യൂമെനിക്കല്‍ ഫെലൊഷിപ് ചെയര്‍മാന്‍ ഫാ. കെ. കെ. ജോണ്‍,ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ഫാ. എം. കെ കുര്യാക്കോസ്, വികാരിമാരായ ഫാ. ഷിബു വേണാട്,ഫാ. സിബി വര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് ജോണ്‍ (അസിസ്റ്റന്റ് വികാരി) എന്നീ വൈദികര്‍ ആഘോഷങ്ങളില്‍നന്ദി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.