You are Here : Home / USA News

ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പ്രാഥമിക റിപ്പോര്‍ട്ട് കെജിഎസ് തിരുത്തി: കിറ്റ്‌കോ എം.ഡി

Text Size  

Story Dated: Sunday, November 17, 2013 12:11 hrs UTC

ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കായി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടു പ്രമോട്ടറായ കെജിഎസ് തിരുത്തിയെന്നു കിറ്റ്‌കോ മാനേജിംഗ് ഡയറക്ടര്‍ സിറിയക് ഡേവിസ്. പദ്ധതിയ്ക്കു പാര്‍ഥസാരഥി ക്ഷേത്രം തടസമാണെന്ന തരത്തിലുള്ള തിരുത്തലുകളാണു നിലവിലെ വിവാദങ്ങള്‍ക്കു പിന്നിലെന്നും അദേഹം വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയെക്കുറിച്ചാണു കിറ്റ്‌കോ പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. 2009ല്‍ ഇതു പ്രമോട്ടറായ കെജിഎസ്സിന് കൈമാറി. മാസ്റ്റര്‍ പ്‌ളാന്‍, സര്‍വേ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലായിരുന്നു. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരില്‍ നിന്നുമുള്ള അനുമതിക്കായി കെജിഎസ് കമ്പനി റിപ്പോര്‍ട്ട് തിരുത്തുകയായിരുന്നു .

 

ഇതാണു മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതില്‍ കിറ്റ്‌കോയുടെ ലോഗോയും ഉണ്ടായിരുന്നു. ഇതിനേതിരേ കെജിഎസ് കമ്പിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്സ് നല്‍കുമെന്ന് അദേഹം പറഞ്ഞു. റിപ്പോര്‍ട്ട് തങ്ങളുടെ അുവാദമില്ലാതെ തിരുത്തിയതിലൂടെ ക്രമിനല് കുറ്റമാണു കെജിഎസ് ചെയ്തിരിക്കുന്നത്. കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ചു ഡയറക്റ്റര്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനിക്കും. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു കത്തയക്കുമെന്നും അദേഹം പറഞ്ഞു. ആറന്‍മുള വിമാത്താവളത്തിനു പാര്‍ഥസാരഥി ക്ഷേത്രം തടസമാണെന്ന പരാമര്‍ശമാണു വിവാദമായത്. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ക്ഷേത്രത്തിന്റെ കൊടിമരത്തിനും കവാടത്തിനും മാറ്റങ്ങള്‍ വരുത്തണമെന്നും സമീപമുള്ള നാല് മല നിരകള്‍ നീക്കം ചെയ്യണമെന്നും എന്നു വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇതിനെതിരെ കര്‍മസമിതിയും പള്ളിയോട സേവ സംഘവും രംഗത്തെത്തിയിരുന്നു. ഇതിനേ തുടര്‍ന്നാണു വിശദീകരണമെന്നും സിറിയക് ഡേവിസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.