You are Here : Home / USA News

നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസനത്തിന്റെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം മലയാളം ഐപി ടിവിയില്‍ തത്സമയം

Text Size  

Story Dated: Saturday, November 16, 2013 02:01 hrs UTC

ന്യൂയോര്‍ക്ക്‌ : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത്‌ അമേരിക്ക യൂറോപ്പ്‌ ഭദ്രാസനത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നവംബര്‍ 23 നു മലയാളം ഐ പി ടി വി യിലൂടെ തത്സമയം കാണാവുന്നതാണ്‌. മലയാളം ഐ പി ടി വി യുടെ നൂതന സംവിധാനമായ ങആഛത വഴി ആണ്‌ തത്സമയ സംപ്രേക്ഷണം നടത്തുക രാവിലെ 8 മണിക്ക്‌ സെന്റ്‌ ജോണ്‍സ്‌ മാര്‌ത്തോമ പള്ളിയില്‍ വച്ച്‌ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

 

ഭദ്രാസന രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം 2013 നവംബര്‍ മാസം 23ാം തീയതി ശനിയാഴ്‌ച ന്യുയോര്‍ക്കിലുളള ബഞ്ചമിന്‍ കര്‍ഡോസാ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 10.30 ന്‌ ആരംഭിക്കുന്ന സമ്മേളനത്തിന്‌ ഭദ്രാസനം എപ്പിസ്‌കോപ്പാ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ അധ്യക്ഷത വഹിക്കുന്നതും, മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മുഖ്യാതിഥി ആയിരിക്കുന്നതുമാണ്‌. പ്രവാസികളുടെ സ്വന്തം ചാനലായ മലയാളം ടെലിവിഷനിലൂടെ ഈ പ്രോഗ്രാമ്മുകള്‍ ലോകമെമ്പാടുമുള്ള മലയാളീകളുടെ സ്വീകരണ മുറിയില്‍ ലഭ്യമാകും.

 

സഹോദരീ സഭകളുടെ മേലദ്ധ്യക്ഷന്മാരായ എല്‍ദോ മാര്‍ തീത്തോസ്‌ (മലങ്കര യാക്കോബായ), സഖറിയാസ്‌ മാര്‍ നിക്കോളോവാസ്‌ (മലങ്ക ഓര്‍ത്തഡോക്‌സ്‌), ആയൂബ്‌ മാര്‍ നിക്കോളോവാസ്‌ (മലങ്കര ഓര്‍ത്തഡോക്‌സ്‌), ആയൂബ്‌ മാര്‍ സില്‍വാനോസ്‌ (മലങ്കര ക്‌നാനായ), ഡോ. തോമസ്‌ മാര്‍ യുസേബിയോസ്‌ (സിറോ മലങ്കര കാത്തോലിക്ക്‌), ജോണ്‍സി ഇട്ടി (എപ്പിസ്‌കോപ്പല്‍) ജോര്‍ജ്‌ നൈനാന്‍ (സിഎന്‍ഐ) എന്നിവര്‍ സംബന്ധിക്കുന്നതും ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്‌. ഭദ്രാസന എപ്പിസ്‌കോപ്പാ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസിന്റെ എപ്പിസ്‌കോപ്പല്‍ സ്ഥാനാരോഹണ സില്‍വര്‍ ജൂബിലിയുടെ ആഘോഷങ്ങളുടെ തുടക്കവും തദവസരത്തില്‍ നിര്‍വഹിക്കുന്നതാണ്‌. ജൂബിലി താങ്ക്‌സ്‌ ഗിവിങ്ങിന്റെ ഭാഗമായി കുര്‍ബാന അന്നേ ദിവസം രാവിലെ എട്ട്‌ മണിക്ക്‌ സെന്റ്‌ ജോണ്‍സ്‌ മാര്‍ത്തോമ്മ പളളിയില്‍ നടക്കും. ആഘോഷ പരിപാടികള്‍ക്ക്‌ ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ സബ്‌ കമ്മിറ്റികള്‍ നേതൃത്വം നല്‍കുന്നു.

 

 

മലയാളം ഐ പി ടി വി യിലൂടെ ഈ പരിപാടി തത്സമയം കാണുവാന്‍ 17326480576 എന്ന നമ്പറില്‍ വിളിച്ചു നൂതന സംവിധാനമായ MBOX ഓര്‍ഡര്‍ ചെയ്യാവുന്നതാണ്‌. www.miptv.us എന്ന വെബ്‌സൈറ്റ്‌ വിസിറ്റ്‌ ചെയ്യുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.