You are Here : Home / USA News

ഭൂമി ദേവിയായി ഉത്തര തിളങ്ങി; “അവനി” ഒരു വിസ്മയ കാഴ്ചയായി !

Text Size  

Story Dated: Wednesday, November 13, 2019 09:22 hrs EST


——————————-
മിസ്സിസ്സാഗ: ഭൂമിദേവിക്ക്‌ ഒരു സ്നേഹ സമർപ്പണവുമായി നൂപുര ക്രിയേഷൻസ് അവതരിപ്പിച്ച നൃത്തശില്പം അവനി ആസ്വാദകർക്ക്  നയന മനോഹരമായ ഒരു വിസ്മയകാഴ്ചയായി !
മിസ്സിസ്സാഗായിലുള്ള  മെഡോവയിൽ തീയേറ്ററിലെ നിറഞ്ഞ സദസ്സിൽ ശബ്ദ -വെളിച്ച സാങ്കേതിക മികവിൽ 16—ഓളം കലാകാരികൾ ആസ്വദിച്ചു നൃത്തമാടിയപ്പോൾ ആസ്വാദക മനസ്സിൽ അതൊരു അവിസ്മരണീയാനുഭവമായി.

ഇൻഡോ -കനേഡിയൻ  കൾച്ചറൽ ഇനീഷ്യേറ്റീവ്  വിമൻ  ഹീറോ, വാട്ടർ  ഫ്രണ്ട്  അവാർഡ്  തുടങ്ങിയ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ  നേടിയിട്ടുള്ള , കാനഡയിലെ അറിയപ്പെടുന്ന നർത്തകിയും നൃത്താധ്യാപികയുമായ  ഗായത്രി ദേവി വിജയകുമാറായിരുന്നു   പ്രകൃതി സംരക്ഷണത്തിന്റെ  പ്രാധാന്യം  വിളിച്ചോതുന്ന ഈ  നൃത്താവിഷ്കാരത്തിന്റെ ശില്പി . 
 
ആശയാവിഷ്ക്കാരവും  കോറിയോഗ്രഫിയും  നിർവ്വഹിച്ചത്   ഈ വർഷത്തെ സംസ്ഥാന സംഗീത-നാടക അക്കാദമി അവാർഡ് ജേതാവും  പ്രമുഖ നർത്തകിയും  കോറിയോഗ്രാഫറുമായ അശ്വതി വി നായരാണ് .
പ്രമുഖരായ കൈതപ്രം ദാമോദരൻ  നമ്പൂതിരി  എഴുതി ,  എൻ.കെ  മധുസൂദനൻ  ചിട്ടപ്പെടുത്തിയിരിക്കുന്ന  'അവനി' യിലെ  സംഗീതം  പൂർണ്ണമായും  പ്രീ-റെക്കോർഡ്  ചെയ്തത്  ഇന്ത്യയിലായിരുന്നു .
 
നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിലെ- സാർണിയ, ലണ്ടൻ, സ്‌കാർബൊറോ, മിസ്സിസ്സാഗ, ബ്രാംപ്ടൻ , കേംബ്രിഡ്ജ്  എന്നീ  സ്ഥലങ്ങളിൽ നിന്നുള്ള  മുതിർന്ന വിദ്യാർത്ഥികളും  പൂർവ്വ വിദ്യാർത്ഥികളുമാണ് ഇതിൽ പങ്കെടുത്തത് .
 
 ഗായത്രിദേവിയുടെ പുത്രിയും നൃത്ത രംഗത്തു ഇതിനോടകം കഴിവ് തെളിയിച്ചു  നിരവധി  "എമേർജിങ് ആർട്ടിസ്റ്റ് " പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഉത്തരമേനോനായിരുന്നു ഭൂമിദേവിയായി  സ്റ്റേജ് നിറഞ്ഞാടിയത് .
സി.ഐ.ബി.സി. മൊബൈൽ  മോർട്ഗേജ്  അഡ്വൈസർ  അനിൽ കരിപ്പൂർ, ശുഭ (യോഗി ആൻഡ് പാർട്ട്ണെസ്) ,  വിബിൻ വിൻസെന്റ്  (റിയൽ എസ്റ്റേറ്റ് ) , ചൈതന്യ  ഹെൽത്ത്  സർവീസസ്  എന്നിവരായിരുന്നു  'അവനി' യുടെ പ്രധാന   സ്‌പോൺസർമാർ. 
 
എസ് .ജി  എക്സ്പ്രെഷൻസ്  മാനേജിങ് ഡയറക്ടറും  നൃത്ത -സംഗീത അദ്ധ്യാപികയുമായ സുജാത ഗണേഷായിരുന്നു  പരിപാടിയുടെ പ്രധാന അവതാരക.
 നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടന്ന  "നുപൂരോത്സവ"ത്തിന്റെ ഭാഗമായാണ്  "അവനി " അവതരിപ്പിച്ചത്. ഈ കലാ മുഹൂർത്തത്തിന്  സാക്ഷ്യം വഹിക്കാൻ  കാനഡയിലെ   കലാരംഗത്ത്  പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ എത്തിയിരുന്നു.
പരിപാടികളിൽ പങ്കെടുത്തവർക്കുള്ള   സമ്മാന വിതരണത്തോടെ  നൂപൂരോത്സവം സമംഗളം പര്യവസാനിച്ചു .
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More