You are Here : Home / USA News

ട്രിനിറ്റി മാർത്തോമ്മ ഇടവക കൺവെൻഷൻ നവം. 15 മുതൽ - റവ.ഡോ.മാർട്ടിൻ അൽഫോൻസ് പ്രസംഗിക്കുന്നു.

Text Size  

Story Dated: Tuesday, November 12, 2019 11:35 hrs EST

 
 
 
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ യോഗങ്ങൾ നവംബർ 15,16,17 (വെള്ളി, ശനി, ഞായർ ) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Alemda Genoa Rd, Houston,TX 77048) നടത്തപ്പെടുന്ന യോഗങ്ങളിൽ സുപ്രസിദ്ധ കൺവെൻഷൻ പ്രസംഗകനും വേദപണ്ഡിതനുമായ റവ.ഡോ.മാർട്ടിൻ അൽഫോൻസ് ദൈവചന പ്രഘോഷണം നടത്തും.
 
കൺവെൻഷൻ യോഗങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം 7 മണിയ്ക്കും ശനിയാഴ്ച വൈകുന്നേരം 6.45 നും ആരംഭിയ്ക്കും. 16 ന് ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ യുവതീയുവാക്കൾക്കായി പ്രത്യേക ധ്യാനയോഗവും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8:30 നു ആരംഭിയ്ക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയോടനുബന്ധിച്ചു കൺവെൻഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുർബാനയ്ക്കു സഭയിലെ സീനിയർ വൈദികരിലൊരാളായ റവ. ഡോ. കെ.എ. എബ്രഹാം മുഖ്യകാർമ്മികത്വം  വഹിയ്ക്കും.      
 
കൺവെൻഷനോടനുബന്ധിച്ചു ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ഉണ്ടായിരിയ്ക്കും.  
 
മാർതോമ്മ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന ലോകപ്രസിദ്ധ കൺവെൻഷനായ മാരാമൺ കൺവെൻഷന്റെ പ്രസംഗവേദിയിലെ സ്ഥിര സാന്നിധ്യമായ മാർട്ടിൻ അൽഫോൻസിന്റെ ആഴമേറിയ ദൈവവചനചിന്തകളെ ശ്രവിയ്ക്കുവാനും കൺവെൻഷനിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും ജാതി മത ഭേദമെന്യേ ഏവരെയും ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികൾ അറിയിച്ചു.    
 
 
കൂടുതൽ വിവരങ്ങൾക്ക്.
 
റവ. ജേക്കബ് പി. തോമസ് (വികാരി) -  832 898 8699
റവ. റോഷൻ വി. മാത്യൂസ് (അസി. വികാരി) - 713 408 7394
ജോജി ജേക്കബ് ( സെക്രട്ടറി) - 713 894 7542
 
 
റിപ്പോർട്ട് : ജീമോൻ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More