You are Here : Home / USA News

റ്റാമ്പാ സേക്രഡ്‌ ഹാർട്ട് ദേവാലയത്തിൽ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി..

Text Size  

Story Dated: Friday, October 11, 2019 10:30 hrs EDT



  റ്റാമ്പാ:. സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . ഇടവകയുടെ പ്രധാന തിരുനാളായ തിരുഹൃദയ ദർശന തിരുനാളിനോട് അനുബന്ധിച്ച് ആയിരുന്നു ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തിരുനാളിന്റെ   മുഖ്യ ദിനമായ  ഒൿടോബർ  ആറാം തീയതി ഞായറാഴ്ച നടന്ന  ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ശേഷം ചിക്കാഗോ  സെന്റ് തോമസ്  സീറോ മലബാർ രൂപതയുടെ ക്നാനായ റീജിയൻ പ്രഥമ വികാരി ജനറാൾ റവ. ഫാ  എബ്രഹം മുത്തോലത്ത് ഭദ്രദീപം തെളിച്ച് ദേവാലയത്തിന് ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന്  ഇടവകയുടെ പ്രഥമ കൈക്കാരന്മാരായ  ബെന്നി വഞ്ചിപുരയും,  സാബു കുന്തമവും ഇപ്പോഴത്തെ കൈക്കാരന്മാരായ റെജി തെക്കനാട് ബിജോയ് മൂശ്ശാരി പറമ്പിൽ സജി കറുകകുറ്റിയിൽ എന്നിവർ ചേർന്ന്  മറ്റ് തിരികൾ തെളിയിച്ചു.
                      തിരുനാൾ കുർബാനയ്ക്ക് ഇടവകയിലെ മുൻ വികാരി റവ. ഫാ. ജോസഫ് ശൈരൃമാക്കിൽ  മുഖ്യ കാർമികത്വം വഹിച്ചു. റവ. ഫാ. എബ്രഹം മുത്തോലത്ത് തിരുനാൾ സന്ദേശം നൽകി. ഫാ. മുത്തോലത്ത്  തൻറെ തിരുനാൾ സന്ദേശത്തിൽ  താമ്പായിലെ കനാനായ അസോസിയേഷന്റെ തുടക്കം മുതൽ ദേവാലയത്തിന്റെ ആരംഭം വരെ വിശദമായി വിശദീകരിച്ചു. വികാരി റവ. ഫാം. മാത്യു മേലേടത്ത്,  റവ. ഫാ. സലിം  ചക്കുങ്ങൽ എന്നിവരായിരുന്നു സഹകാർമികർ. 
               2009ൽ ലായിരുന്നു  താമ്പായിൽ ക്നാനായ കത്തോലിക്കർ ക്കായി മിഷൻ സ്ഥാപിച്ചത്. റവ. ഫാ.  എബി വടക്കേക്കര ആയിരുന്നു മിഷൻൻറെ പ്രഥമ ഡയറക്ടർ. 2010 മാർച്ച് മാസം മിഷൻ സ്വന്തമായി ആയി ഒരു ദേവാലയം വാങ്ങി.  2010 ഓഗസ്റ്റ് ഒന്നാം തീയതി ഈ ദേവാലയം  ഒരു ഇടവകയായി ഉയർത്തി. റവ. ഫാ. ബിൻസ് ചേത്തലിൽ  അയിരുന്നു ഇടവകയുടെ പ്രഥമ വികാരി. തുടർന്ന് റവ. ഫാ. പത്രോസ് ചമ്പക്കര, റവ. ഫാ. ഡോമിനിക്  മഠത്തിൽക്കളത്തിൽ, റവ. ഫാ.  ജോസഫ് ശൈരൃമാക്കിൽ  എന്നിവർ ഇടവകയിലെ വികാരിമാരായി  പ്രവർത്തിച്ചു. 2016ൽ ഇടവക ദേവാലയം ഫെറോന ദേവാലയം ആയി ഉയർത്തപ്പെട്ടു. ഇടവകയിൽ ഏകദേശം മുന്നൂറോളം കുട്ടികൾ ഫ്രീ  കെ മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള മതബോധന ക്ലാസുകളിൽ പഠിക്കുന്ന.  ഇടവകയിൽ    ഈ വർഷത്തെ തിരുനാളിനോടനുബന്ധിച്ച്  പുതിയതായി ആരംഭിച്ച  ദർശന സമൂഹം , വിൻസെൻറ് ഡി പോൾ, ലീജിയൻ ഓഫ് മേരി, ലെ മിനിസ്ട്രി എന്നീ ഭക്തസംഘടനകൾ  പ്രവർത്തിക്കുന്നു. ഇടവ യോടനുബന്ധിച്ച്  2016 മുതൽ  വിസിറ്റേഷൻ സന്യാസ സമൂഹത്തിൻറെ  ഒരു ഭവനവും പ്രവർത്തിക്കുന്നു. വികാരി റവ. ഫാ. മാത്യു മേലേടത്തിന്റെ നേതൃത്വത്തിൽ വിവിധങ്ങളായാ പ്രവർത്തനങ്ങളുമായി  ഇടവക സമൂഹം സജീവമായി മുൻപോട്ടു പോകുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More