You are Here : Home / USA News

കെസ്റ്റർ ലൈവ്-ഇൻ കോൺസെർട്ട് ഞായറാഴ്‌ച്ച വൈകിട്ട് ഡാലസിൽ

Text Size  

Story Dated: Friday, October 11, 2019 10:27 hrs EDT



 മാർട്ടിൻ വിലങ്ങോലിൽ

ഡാലസ്: ഡാലസ് റീജിയണൽ OCYMന്റെ  ആഭിമുഖ്യത്തിൽ പ്രശസ്ത ഗായകൻ കെസ്റ്റർ, പിന്നണി ഗായിക എലിസബത്ത് രാജു എന്നിവർ നയിക്കുന്ന കെസ്റ്റർ ലൈവ്-ഇൻ കോൺസെർട്ട് ഒക്ടോബർ 13  ഞായറാഴ്‌ച്ച വൈകിട്ട് 5 മണിമുതൽ ഡാലസ് മാർ തോമ്മാ ഇവന്റ് സെന്ററിൽ നടക്കും (11500 Luna Rd, Dallas, TX 75234).

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ധനശേഖരണാർത്ഥം നടത്തുന്ന ഈ പരിപാടി, അബലകളായ അമ്മമാർക്ക് സംരക്ഷണം നൽകുന്ന റാന്നി വെച്ചൂച്ചിറ മാർ ഗ്രീഗോറിയോസ് മേഴ്‌സി ഹോം, ഒറീസ്സയിൽ ആദിവാസികളായ കുട്ടികൾക്ക്‌ ഭക്ഷണം, പഠനസൗകര്യങ്ങൾ, ആരോഗ്യസംരക്ഷണം നൽകുവാൻ പ്രവർത്തിക്കുന്ന കലഹണ്ഡി സെന്റ് തോമസ് ചിൽഡ്രൻസ് ഹോം എന്നിവയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നതായിരിക്കും.
ആരാധന, പഠനം, സേവനം എന്നിവ ലക്ഷ്യമാക്കിയിട്ടുള്ള ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഈ പരിപാടിയുടെ വിജയത്തിനായി നല്ലവരായ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.

ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും:
റവ .ഫാ. ജോഷ്വ ജോർജ് 214 642-4669,
ഷിജോ തോമസ്  201 772-9418,
ഷാനു രാജൻ 214 250-7804.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More