You are Here : Home / USA News

വിൻസന്റ് ഇമ്മാനുവേലിന്റെ സഹോദരൻ ജോർജ് പൂവൻ നിര്യാതനായി.

Text Size  

Story Dated: Thursday, October 10, 2019 11:22 hrs EDT

 
..............
കോതമംഗലം: ഫിലാഡൽഫിയയിലെ വ്യവസായിയും മാധ്യമ പ്രവർത്തകനുമായ വിൻസൻറ് ഇമ്മാനുവേലിന്റെ സഹോദരൻ 

കോതമംഗലം മലയൻകീഴ് പൂവൻ വർഗീസ് ജോർജ് (84) നിര്യാതനായി. 

പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം.
 
പാല ചെങ്ങളം പുത്തൻപുരക്കൽ കുടുംബാംഗം ത്രേസ്യയാണ് ഭാര്യ.  നാൽപ്പതു വർഷത്തോളം ജർമ്മനിയിൽ പ്രവാസിയായിരുന്നു .
 
ബോണി പൂവൻ ( ന്യൂയോർക്ക്), ബിജി നീരാക്കൽ (ജർമ്മനി ) എന്നിവർ മക്കളാണ്.കത്രീന, തോമസ് എന്നിവർ മരുമക്കളാണ്. ടെസി മാത്യു (അമേരിക്ക), റോസ് ലിൻറ് (ജർമ്മനി), വിൻസന്റ് ഇമ്മാനുവേൽ (അമേരിക്ക), പരേതനായ റിട്ട.ഡി. വൈ.എസ്.പി പോൾ വർക്കി എന്നിവർ സഹോദങ്ങളാണ്. സംസ്കാരം പിന്നീട് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടക്കും.
 
കൂടുതൽ വിവരങ്ങൾക്ക്   2158803341(USA)  +91 9544747146/ + 91 9946957784(India).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More