You are Here : Home / USA News

ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചാരിറ്റി സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ്

Text Size  

Story Dated: Thursday, October 10, 2019 06:49 hrs EDT

ന്യൂയോര്‍ക്ക്: ബി.കെ.വി (ബെവിന്‍ കളത്തില്‍) മെമ്മോറിയല്‍ ഫൗണ്ടേഷന്റെ പതിനൊന്നാമത് ചാരിറ്റി സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റ് ഒക്‌ടോബര്‍ അഞ്ചിനു ശനിയാഴ്ച ലോംഗ് ഐലന്റിലുള്ള ഐസന്‍ഹവര്‍ പാര്‍ക്കില്‍ വച്ചു രാവിലെ 8.30-ന് ആരംഭിച്ചു.

നൂറിലധികം കളിക്കാര്‍ സംബന്ധിച്ചു. ഫൈനലില്‍ ഡിഷു ടീം കഴിഞ്ഞവര്‍ഷം വിജയിച്ച സണ്‍സ് പിച്ച് ടീമിനെ തോല്‍പിച്ച് എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി.

ബി.കെ.വി  മെമ്മോറിയല്‍ ഫൗണ്ടേഷനില്‍ക്കൂടി ലുക്കീമിയ ചികിത്സയ്ക്കായി നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുക എന്നുള്ളതാണ് സംഘടനയുടെ ലക്ഷ്യം.

നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷനിലേക്ക് നല്‍കുന്ന തുകയ്ക്ക് ടാക്‌സ് ഒഴിവ് ലഭിക്കുന്നതാണ്.

Garden City Cardiology NY, 7-11 Such Deve,Gothom Anesthesia Group Inc, Law Office of Mathew Lipinsky, Law Office of Wasserstein & Bhusri, LLP, VSB Properties Corp.

എല്ലാ സ്‌പോണ്‍സേഴ്‌സിനോടും കളിക്കരോടും നന്ദി രേഖപ്പെടുത്തുന്നതായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bkvfoundation.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More