You are Here : Home / USA News

ഏഷ്യാനെറ്റില്‍ പുതിയ ഷോ- "അമേരിക്കന്‍ കാഴ്ചകള്‍"

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, November 14, 2013 02:47 hrs UTC

ന്യൂയോര്‍ക്ക് : ലോകമെമ്പാടുമുള്ള ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്കായി, ഏഷ്യാനെറ്റ് യുഎസ്എയുടെ കേരളപിറവി സമ്മാനം "അമേരിക്കന്‍ കാഴ്ചകള്‍" അണിയറയില്‍ അണിഞ്ഞെരുങ്ങുന്നു. നിലവിലുള്ള യുഎസ് വീക്ക്‌ലി റൗണ്ടപ്പ്, അമേരിക്കന്‍ ജാലകം എന്ന പ്രോഗ്രാമുകള്‍ക്കൊപ്പം ന്യൂയോര്‍ക്ക്, ചിക്കാഗൊ, ഫ്‌ളോറിഡ, ഡാളസ് എന്നീ നഗരങ്ങളില്‍ നിന്നുള്ള പ്രധാന വിശേഷങ്ങളാണ്. "അമേരിക്കന്‍ കാഴ്ചകള്‍" എല്ലാ ഞായറാഴ്ചയും വൈകുന്നേരം 7ന് ഏഷ്യാനെറ്റിന്റെ ന്യൂസ് ചാനലിലാണഅ ഇത് സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. അമേരിക്കന്‍ മലയാളി സമൂഹത്തിലെ സ്പന്ദനങ്ങള്‍ അടുത്ത് നിന്ന് ഒപ്പിയെടുത്ത് സംപ്രേക്ഷണം ചെയ്യുന്നതു വഴി കമ്മ്യൂണിറ്റിയുമായി കൂടുതല്‍ അടുത്തിടപഴകാനാണഅ പദ്ധതി.

 

 

സംഘടനകള്‍, അസോസിയേഷനുകള്‍, സാമുദായിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ വാര്‍ത്തകളും വിശേഷങ്ങളും കൂടുതല്‍ മികവോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ വരുന്നതോടുകൂടി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം കൈവരുമെന്ന് ഏഷ്യാനെറ്റ് യുഎസ്എ മാനേജ്‌മെന്റ് വിശ്വസിക്കുന്നു. സമൂഹവുമായി ഒരു സാംസ്‌കാരിക പാലമാണ് ഉദ്ദേശലക്ഷ്യമെന്ന് ഏഷ്യാനെറ്റ് യുഎസ്എ പ്രസിഡന്റ് കൂടിയായ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരേഷ് ബാബു ചെറിയത്ത് അറിയിച്ചു. പ്രപ്രൊഡ്യൂസര്‍- രാജു പള്ളത്ത്, ഡയറക്ടര്‍- ബിജു സക്കറിയാ, ഓപ്പറേഷന്‍ മാനേജര്‍ -മാത്യൂ വര്‍ഗീസ്, എക്‌സിക്യൂട്ടീവ് ന്യൂസ് എഡിറ്റര്‍- ഡോ.കൃഷ്ണ കിഷോര്‍, ക്യാമറ- ഷിജോ പൗലോസ്, ടെക്‌നോളജി-ഷാജന്‍ ജോര്‍ജ്, അവതരാകന്‍- തുമ്പി അന്‍സോസ്, ജെനി വറുഗീസ്, ജെന്‍സി ജോണ്‍ എന്നിവര്‍ക്കൊപ്പം നിരവധി പേരും അണിചേരും. ഏഷ്യാനെറ്റ് യുഎസ്എയുടെ ഈ ഏറ്റവും പുതിയ സംരംഭം അമേരിക്കന്‍ മലയാളികള്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കും എന്ന ഉത്തമവിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.