You are Here : Home / USA News

ഫോമാ അന്തർദേശിയ കൺവൻഷൻ പ്രഥമ രജിസ്ട്രേഷൻ കിക്കോഫിന് ഡാളസിൽ ഗംഭീര തുടക്കം.

Text Size  

Story Dated: Tuesday, October 08, 2019 10:18 hrs EDT

 
(ഡോ: സാം ജോസഫ്, ഫോമാ ന്യൂസ് ടീം)
 
ഡാളസ്: അടുത്ത വർഷം  ജൂലൈ മാസം രണ്ടാം വാരം നടക്കാനിരിക്കുന്ന ഫോമാ അന്തർദേശിയ റോയൽ  കൺവെൻഷന്റെ പ്രഥമ രജിസ്ട്രേഷൻ,  ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ചാമത്തിൽ ഏറ്റുവാങ്ങിക്കൊണ്ട്  നാടാടെയുള്ള കൺവൻഷൻ  കിക്കോഫ് മീറ്റിങ്ങുകൾക്ക് തുടക്കം കുറിച്ചു. ഡാളസ് മലയാളീ അസോസിയേഷൻ ആതിഥ്യം വഹിച്ച കിക്ക്‌ ഓഫ്  മീറ്റിംഗിൽ,  ഡാളസിലെ സാമൂഹീക, സാംസ്കാരിക, വ്യവസായ രംഗത്തുള്ള ആദരണീയരായ  പ്രമുഖർ പങ്കെടുത്തു. ഇപ്രാവശ്യത്തെ  കൺവൻഷൻ രജിഷ്ട്രേഷൻ,  വളരെ അനായാസകരമായും,  സുതാര്യമായും ഓൺലൈൻ വഴി വേഗത്തിൽ ചെയ്യാവുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഈ ലിങ്കിൽ കൂടി എത്രയും വേഗം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുവാൻ സാധിക്കും  http://fomaa.com/fomaa-ocean-cruise-convention/
 
ഫോമാ അന്തർദേശിയ റോയൽ കൺവെൻഷൻ ചെയർമാൻ ബിജു തോമസ് ലോസൺ,  കൺവെൻഷന്റെ രജിസ്ട്രേഷൻ പാക്കേജ് വിവരങ്ങൾ, കാര്യ പരിപാടികൾ തുടങ്ങിയവ മീറ്റിങ്ങിൽ വിശദീകരിച്ചു. രണ്ടായിരത്തി പന്ത്രണ്ടിൽ നടന്ന ഫോമാ ക്രൂയിസ് കൺവെൻഷന്റെ വിജയ ശില്പിയായ ഫോമാ മുൻ പ്രസിഡന്റ് ശ്രീ ബേബി ഊരാളിലിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ക്രൂയിസ് കൺവഷനുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻറെ അനുഭവ ജ്ഞാനങ്ങൾ  സദസ്സുമായി പങ്കുവെച്ചു.  കൺവൻഷൻ  ഉല്ലാസഭരിതമാകട്ടെയെന്നും, വിജയപ്രദമാകട്ടേയെന്നും അദ്ദേഹം ആശംസിച്ചു. ഫോമാ കൺവെൻഷൻ കൺവീനർമാരായ സുനിൽ തലവടി, സാം മത്തായി,  പ്രസ് ക്ലബ് ഡാളസ് പ്രസിഡന്റ്  റ്റി. സി   ചാക്കോ ഫ്ലവർസ് ടി. വി, ഫോമാ യുവജന പ്രതിനിധി രോഹിത് മേനോൻ, ഷിജു അബ്രഹാം സ്പെക്ട്രം ഫിനാൻസ് തുടങ്ങിയവർ പങ്കെടുത്തു .
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More