You are Here : Home / USA News

തോമസ് കെ തോമസ് സി .സി. എസ് .ടി .എ (CCSTA ) ഒന്റാരിയോ പ്രോവിൻസ് ഡയറക്ടറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു !

Text Size  

Story Dated: Saturday, September 28, 2019 12:57 hrs UTC

 
 
ടൊറോന്റോ : കനേഡിയൻ  കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ്  അസോസിയേഷൻ  ( സി .സി. എസ് .ടി .എ )  ഒന്റാരിയോ   പ്രോവിൻസ്  ഡയറക്ടറായി  മലയാളിയായ  തോമസ്  കെ തോമസ്  വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു !
പൗള സ്‌കോട്ട്   (Trustee, Lloydminster Catholic School Division., SK ) പ്രെസിഡന്റായും , പാട്രിക്ക് .ജെ.ഡാലി (Chair, Hamilton-Wentworth Catholic District School Board, ON) വൈസ് പ്രെസിഡെന്റായും എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
 കനേഡിയൻ  കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ്  അസോസിയേഷൻ  ഏഴു പ്രൊവിൻസുകളിലായി  90 -ലധികം സ്‌കൂൾ ബോർഡുകളെയും   2000-ലേറെ  സ്‌കൂളുകളിലായി  ഏകദേശം 850,000 വിദ്യാർത്ഥികളെയുമാണ്    പ്രതിനിധീകരിക്കുന്നത്  .
ഒന്റാരിയോയിൽ  29 കാത്തലിക്ക് ഡിസ്ട്രിക്ട് സ്‌കൂൾ ബോർഡുകളിലായി  എല്ലാ നാല് വർഷം തോറും 237  ട്രസ്റ്റിമാരെയാണ്  തെരഞ്ഞെടുക്കുന്നത് .  ഈ ട്രസ്റ്റിമാരുടെ അസോസിയേഷനായ ഒന്റാരിയോ കാത്തലിക് സ്‌കൂൾ  ട്രസ്റ്റീസ് അസോസിയേഷൻ  ( ഓ .സി .എസ് .ടി .എ ) റീജിയണൽ ഡയറക്ടറായി മൂന്നു തവണ തോമസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.  ഇപ്പോഴും  ആ  സ്ഥാനം തുടർന്ന്  വരുന്നു.
ഇത്  രണ്ടാം തവണയാണ് തോമസ് ,കനേഡിയൻ  കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ്  അസോസിയേഷന്റെ   ( സി .സി. എസ് .ടി .എ )  ഒന്റാരിയോ  പ്രോവിൻസ്  ഡയറക്ട്റായി  തെരഞ്ഞെടുക്കപ്പെടുന്നത്.
കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ്  സെക്രട്ടറി , മുൻ ഫൊക്കാന പ്രസിഡണ്ട്, കനേഡിയൻ മലയാളി അസോസിയേഷൻ  രക്ഷാധികാരി, ഫോമാ  കാനഡ റീജിയണൽ വൈസ് പ്രസിഡണ്ട്  തുടങ്ങിയ നിരവധി  നിലകളിൽ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന തോമസ് , കാനഡയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.