You are Here : Home / USA News

റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി ദേവാലയത്തില്‍ ഇടവക തിരുനാള്‍

Text Size  

Story Dated: Friday, August 30, 2019 03:26 hrs UTC

 
 
 
ന്യുയോര്‍ക്ക്: റോക്ക്‌ലാന്‍ഡ്, വെസ്ലി ഹില്‍സ് ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാള്‍ സെപ്റ്റംബര്‍ 6, 7, 8 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു. 
 
ഓഗസ്റ്റ് 31 ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്കുള്ള വിശുദ്ധ കുര്‍ബാനയും, പരിശുദ്ധ ദൈവ മാതാവിന്റെ നൊവേനയും തിരുനാള്‍ ഒരുക്കങ്ങളുടെ തുടക്കം കുറിക്കുന്നു. തുടര്‍ന്നുള്ള ഏഴു ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
 
തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ വൈകുന്നേരം 6:30നു വിശുദ്ധ കുര്‍ബാനയും നൊവേനയും. 
 
വെള്ളിയാഴ്ച്ച വൈകുന്നേരം (സെപ്റ്റ. 6) 7 മണിക്ക് നൊവേന (സെയിന്റ് ജൂഡ്). കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന (നിത്യസഹായമാതാവ്), വാഴ്‌വ്
അത്താഴവിരുന്ന് 
 
ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ലദീഞ്ഞ്, തിരുനാള്‍ പാട്ടുകുര്‍ബ്ബാന, വാഴ്‌വ്, നൊവേന 
അത്താഴവിരുന്ന് 
 
ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാന, ലദീഞ്ഞ് , പ്രദക്ഷിണം, വാഴ്‌വ്്, പ്രസുദേന്തി വാഴ്ച്ച, തിരുസ്വരൂപം ചുംബിക്കല്‍, കൊടിയിറക്ക് , ചെണ്ട മേളം.
അത്താഴവിരുന്ന് 
 
ഈ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുന്നതിന് എല്ലാ വിശ്വാസികളെയും സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്ന തായി ഇടവക വികാരി ഫാദര്‍ റാഫേല്‍ അമ്പാടന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.