You are Here : Home / USA News

വേലുത്തമ്പിദളവ പുരസ്‌കാരം മാധവൻ ബി നായർക്ക്

Text Size  

Story Dated: Thursday, August 15, 2019 08:07 hrs EDT

ശ്രീകുമാർ ഉണ്ണിത്താൻ 

ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ഏർപ്പെടുത്തിയ 2018- ലെ വേലുത്തമ്പിദളവ ദേശിയ പുരസ്‌കാരത്തിന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അർഹനായി.

കേരളത്തിലേയും അമേരിക്കയിലേയും സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച സേവനത്തിനാണ് പുരസ്‍കാരത്തിനു അർഹാനായത് .  50,111  രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‍കാരമെന്ന് ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ജനറൽ സെക്രട്ടറി സുദർശനൻ കാർത്തികപ്പറമ്പിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. , ഡോ. വിളക്കുടി രാജേന്ദ്രൻ ചെയർമാനും  ഡോ. രഞ്‌ജിത്‌ പിള്ള, കല്ലിയൂർ ഗോപകുമാർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞുടുത്ത്. എം.വി .രാഘവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം .പി . വിരേന്ദ്ര കുമാർ, മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ , എം ഡോ. ആർ .തമ്പാൻ തുടങ്ങിയവർ മുൻപ് ഈ  പുരസ്‍കാരത്തിനു അർഹനായിട്ടുണ്ട്‌.
   
വേലുത്തമ്പിദളവ പുരസ്‌കാരം  നേടിയ  പ്രസിഡന്റ് മാധവൻ ബി നായർക്ക്  ഫൊക്കാന എക്സികുട്ടീവ് കമ്മിറ്റിയും  നാഷണൽ കമ്മിറ്റിയും ട്രസ്റ്റി ബോർഡും   ആശംസകൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More