You are Here : Home / USA News

ഡാളസിൽ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് ആഗസ്റ് 17 ശനിയാഴ്ച

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Saturday, August 10, 2019 07:21 hrs EDT

 
ഡാലസ് : ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍,  ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഡാലസില്‍ സംഘടിപ്പിക്കുന്നു. ആഗസ്റ് 17  നു ഫ്രിസ്‌കോയിലുള്ള കാര്യ സിദ്ധി ഹനുമാൻ ടെംപിളിൽ   രാവിലെ 10  മുതൽ വൈകിട്ട് 5 വരെയാണ്  ക്യാമ്പിനുള്ള  ഒരുക്കങ്ങള്‍ നടക്കുന്നത്.
 
അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള  ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ, വിസ, റിനന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പില്‍ എത്തിയാല്‍ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റണ്‍ സികെജിഎസ് ഓഫീസില്‍ അയയ്ക്കുന്നതിനും ഇതുമൂലം കാലതാമസം ഒഴിവാക്കുവാന്‍ കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
 
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. 
കൂടുതൽ വിവരങ്ങൾക്കു,  
Karya Siddhi HanumanTemple, 12030 Independence Parkway Building B, Frisco, TX 75035
Phone: (866) 996-6767

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More