You are Here : Home / USA News

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക്

Text Size  

Story Dated: Saturday, June 29, 2019 03:21 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പിക്‌നിക്ക് ജൂണ്‍ 29-നു ശനിയാഴ്ച രാവിലെ 9 മുതല്‍ ആല്‍ബാ ഹൗസ് പ്ലേ ഗ്രൗണ്ടില്‍ വച്ചു നടത്തുന്നു. വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന വാര്‍ഷിക പിക്‌നിക്കില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡന്റ് തോമസ് തോമസ് പാലത്തറ, സെക്രട്ടറി റീനാ സാബു, ട്രഷറര്‍ റെജി വര്‍ഗീസ്, പിക്‌നിക്ക് കോര്‍ഡിനേറ്റര്‍ ബെന്നി ചാക്കോ എന്നിവര്‍ സംയുക്തമായി അറിയിച്ചു. 
 
രാവിലെ 9 മണിക്ക് പ്രഭാത ഭക്ഷണത്തോടെ ആരംഭിക്കുന്ന പിക്‌നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സ്‌പോര്‍ട്‌സ്, കായിക മത്സരങ്ങള്‍, മാമ്മന്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് എന്നിവയും രുചികരമായ ബാര്‍ബിക്യൂ വിഭവങ്ങളും ഉണ്ടായിരിക്കുന്നതാണ്. 
 
ന്യൂയോര്‍ക്കില്‍ നിന്നും ഉദ്യോഗാര്‍ത്ഥം സ്ഥലംമാറിപ്പോകുന്ന സജിത് കുമാറിനും കുടുംബത്തിനും തദവസരത്തില്‍ യാത്രയയപ്പ് നല്കുന്നതാണ്. വൈവാഹിക ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട ജോയി മാത്യു- ലീലാമ്മ ദമ്പതികളെ ആദരിക്കും. 
 
പരിപാടികളുടെ ഉജ്വലമായ വിജയത്തിനായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കോര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് തോമസ് പാലത്തറ (917 499 8080), റീനാ സാബു (718 581 6685), റജി വര്‍ഗീസ് (646 708 6070), ബെന്നി ചാക്കോ (347 265 8988). 
 
ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.