You are Here : Home / USA News

സാഹിത്യവേദി ജൂണ്‍ ഏഴിന്

Text Size  

Story Dated: Tuesday, June 04, 2019 03:07 hrs UTC

ചിക്കാഗോ: 2019-ലെ മൂന്നാമത് സാഹിത്യവേദി ജൂണ്‍ ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ ( 834 E. Rand Road, Suite 13, Mount Prospect, IL 60056) കൂടുന്നതാണ്. 
 
'ഹിമാലയ സാനുക്കളിലൂടെ' എന്ന യാത്രാനുഭവത്തിന്റെ രണ്ടാം ഭാഗമാണ് ശ്രീമതി ഉമാ രാജ ഈ സാഹിത്യവേദിയില്‍ അവതരിപ്പിക്കുന്നത്. വാക്കും അര്‍ത്ഥവും എങ്ങനെ ആയിരിക്കുന്നുവോ, അതുപോലെ എന്നും എപ്പോഴും ഒന്നായിരിക്കുന്ന ജഗത്തിന്റെ തന്നെ മാതാപിതാക്കളെന്ന് കാളിദാസന്‍ വിശേഷിപ്പിച്ചിട്ടുള്ള പാര്‍വതീ പരമേശ്വരന്മാരുടെ വാസ സ്ഥലമായ കൈലാസശൃംഗത്തിലേക്ക് ഈ അടുത്ത കാലത്ത് നടത്തിയ ഒരു യാത്രാവിവരണം. ഹിമാലയത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിപ്പെടുമ്പോള്‍ കാണുന്ന അതിമനോഹരമായ ദൃശ്യങ്ങളും നമുക്കുണ്ടാകുന്ന പ്രത്യേകാനുഭവങ്ങളും വികാര വിചാരങ്ങളും ഒക്കെ പങ്കിടുകയാണ് ഉമാ രാജ ഈ വേദിയില്‍. 
 
ഡോ. രവി രാജായുടെ അധ്യക്ഷതയില്‍ കൂടിയ മെയ് മാസ സാഹിത്യ വേദിയില്‍ ശ്രീമതി ഉമാ രാജ അവതരിപ്പിച്ച "ഹിമാലയസാനുക്കളിലൂടെ' എന്ന യാത്രാനുഭവത്തിന്റെ ആദ്യ ഭാഗം അവതരണത്തിലെ ആര്‍ജവം കൊണ്ട് ശ്രദ്ധേയമായി. കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കഥകള്‍ യാത്രയില്‍ പുനര്‍ജനികൊണ്ടത് ശ്രോതാക്കള്‍ക്ക് പകര്‍ന്നു നല്‍കിയത് പുതിയ അനുഭവമായിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ ഡോ. ഡി ബാബു പോള്‍, സാഹിത്യവേദി അംഗം പോള്‍ തൂമ്പില്‍ എന്നിവരുടെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചിച്ചു. 
 
തുടര്‍ന്ന് സാഹിത്യവേദിയുടെ തുടക്കംമുതല്‍ 2018 വരെ കോര്‍ഡിനേറ്ററായിരുന്ന ജോണ്‍ സി. ഇലക്കാട്ടിനേയും പത്‌നി മേരിക്കുട്ടിയേയും സാഹിത്യവേദി അംഗങ്ങളുടെ പൊതു താത്പര്യപ്രകാരം ആദരിച്ചു. ഡോ. റോയ് തോമസ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. സാഹിത്യവേദിക്കുവേണ്ടി കോര്‍ഡിനേറ്റര്‍ അനിലാല്‍ ശ്രീനിവാസന്‍ പ്ലാക്ക് നല്‍കി അദ്ദേഹത്തെ ആദരിച്ചു. ലീല പുല്ലാപ്പള്ളില്‍ ജോണ്‍സാറിനെ വിഷയമാക്കി കവിത രചിച്ച് ആലപിച്ചു. തുടര്‍ന്ന് കേക്ക് മുറിച്ച് അംഗങ്ങള്‍ സന്തോഷം പങ്കുവെച്ചു. അതിനുശേഷം സാഹിത്യവേദി അംഗങ്ങള്‍ ജോണ്‍ ഇലക്കാട്ടിനും ഭാര്യ മേരിക്കുട്ടിക്കും ആശംസകള്‍ നേര്‍ന്നു. ഷിജി അലക്‌സിന്റെ കൃതജ്ഞതയോടെ ഡോ. റോയ് തോമസ് സ്‌പോണ്‍സര്‍ ചെയ്ത മെയ് മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു. 
 
നേപ്പാള്‍, തിബറ്റ്, ഹില്‍സ, മാനസസരോവര്‍, എവറസ്റ്റ്, അന്നപൂര്‍ണ്ണ, കൈലാസ ശൃംഗങ്ങള്‍ ഇവിടെയൊക്കെയുണ്ടായ രസകരമായ അനുഭവങ്ങള്‍ അടുത്തറിയുവാന്‍ ആഗ്രഹിക്കുന്ന ചിക്കാഗോയിലെ എല്ലാ അക്ഷര സ്‌നേഹികളേയും ജൂണ്‍ മാസ സാഹിത്യവേദിയിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. രവി വര്‍മ്മ രാജ (224 249 0152), ലീലാ ജോസഫ് (224 578 5262), അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), ജോണ്‍ ഇലക്കാട്ട് (773 292 8455). 
 
സാഹിത്യവേദിയുടെ പുതിയ സ്ഥലം: 
 
CMA Office Hall
834 E. Rand Road, Suite 13
Mount Prospect, IL 60056
Date & Time: June 7, 2019 - 6:30 p.m.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.