You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ കോണ്‍സില്‍ ജനറലിനെ സന്ദര്‍ശിച്ചു.

Text Size  

Story Dated: Friday, May 17, 2019 01:06 hrs EDT

ജോഷി വള്ളിക്കളം
 
ഷിക്കാഗോ:പുതുതായി ചാര്‍ജ് ഏറ്റെടുത്ത ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുധാകര്‍ ദലീലയെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സെക്രട്ടറി ജോഷി വള്ളിക്കളം , ജോസ് മണക്കാട് എന്നിവര്‍ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.
 
കോണ്‍സല്‍ ജനറലുമായി ഏകദേശം 30 മിനിട്ടോളം ചര്‍ച്ച നടത്തി. ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചക്കിടയായി. ഒ.സി.ഐ. കാര്‍ഡ്, സ്വത്തു കൈമാറ്റം ചെയ്യുന്നത്, നാട്ടിലുള്ള സ്വ്ത്തുക്കള്‍ സംരക്ഷിക്കുന്നത്,താത്കാലിക വിസ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി
 
ഇതു സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തുന്നതിന്അസോസിയേഷന് അവസരം ഒരുക്കി തരുന്നതാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More