You are Here : Home / USA News

ഡാലസില്‍ ഹെവന്‍ലി കോള്‍ വാര്‍!ഷിക കണ്‍വന്‍ഷന്‍

Text Size  

Story Dated: Friday, May 17, 2019 12:48 hrs EDT

പി. പി. ചെറിയാന്‍
 
ഡാലസ്: ഡാലസ് ഹെവന്‍ലി കോള്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ മേയ് 31 മുതല്‍ ജൂണ്‍ 2 വരെ നടത്തപ്പെടുന്നു. 31 നു വൈകിട്ട് 6.30 നും ജൂണ്‍ ഒന്ന് രാവിലെ 10.30 നും വൈകിട്ട് 6.30 നും, ജൂണ്‍ 2 രാവിലെ 9.30 നും വൈകിട്ട് 6.30 നുമാണ് സുവിശേഷ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
 
യുകെയില്‍ നിന്നുള്ള ദൈവവചന പണ്ഡിതനും ഗ്രീന്‍ലൈറ്റ് ഔട്ട് റീച്ച് പ്രൊജക്റ്റിന്റെ സജീവ പ്രവര്‍ത്തകനുമായ ലൂക് ബ്രണ്ട്‌ലിങ്ങും, ഹവായില്‍ നിന്നുള്ള ഉണര്‍വ്വ് പ്രാസംഗീകനുമായ മൈക്കിള്‍ ഹുഗ്‌സ് എന്നിവരാണ് ഈ വര്‍ഷത്തെ വചന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ഷിക കണ്‍വന്‍ഷനിലേക്ക് ജാതിമത ഭേദമെന്യെ ഏവരെയും ക്ഷണിക്കുന്നതായി പാസ്റ്റര്‍ രഞ്ജിത്ത് ജോണ്‍ അറിയിച്ചു. 
 
വിവരങ്ങള്‍ക്ക് : 214 422 6208, മാത്യു ജോസഫ് : 972 523 5745
സ്ഥലം: ഹെവന്‍ലി കോള്‍ ചര്‍ച്ച്
2605 എല്‍ബിജെ ഫ്രീവെ
 
ഡാലസ് ടെക്‌സസ് -75234

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More