You are Here : Home / USA News

മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ മതബോധനവും മലയാളം സ്കൂള്‍ വാര്‍ഷികവും

Text Size  

Story Dated: Thursday, May 16, 2019 02:29 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: ഈവര്‍ഷത്തെ മതബോധന സ്കൂള്‍ വാര്‍ഷികം മെയ് അഞ്ചാം തീയതി ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ അസി. വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു. കുര്‍ബാനയ്ക്കുശേഷം നടന്ന മലയാളം സ്കൂള്‍ വാര്‍ഷികത്തില്‍ വേദപാഠം പഠിക്കുന്ന എഴുനൂറില്‍പ്പരം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. 
 
നാല്‍പ്പത്തഞ്ചോളം യുവജനങ്ങളാണ് പന്ത്രണ്ടാം മതബോധനം പൂര്‍ത്തിയാക്കുന്നത്. ഏറ്റവും മികച്ച മതബോധന വിദ്യാര്‍ത്ഥിക്കുള്ള മാര്‍ കുര്യാളശേരി അവാര്‍ഡ് ആല്‍വിന്‍ കളപ്പുരയ്ക്കല്‍ കരസ്ഥമാക്കി. മഹിമ ബിജോയിയും, ആല്‍വിന്‍ മുക്കാട്ടും പ്രത്യേക ക്യാഷ് അവാര്‍ഡിന് അര്‍ഹരായി. 
 
എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായവര്‍ക്കും, നൂറുശതമാനം ഹാജരുള്ളവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഈവര്‍ഷം നിസ്തല സേവനം ചെയ്ത മതാധ്യാപകരേയും, കാര്യനിര്‍വഹണസമിതി അംഗങ്ങളേയും പ്രത്യേകം ആദരിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. 
 
പൗരോഹിത്യത്തില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന കെവിന്‍ മുണ്ടയ്ക്കലച്ചനെ പ്രത്യേകം ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. അസിസ്റ്റന്റ് ഡി.ആര്‍.ഇമാരും മറ്റ് കാര്യനിര്‍വഹണ സമിതി അംഗങ്ങളും കൈക്കാരന്മാരും പരിപാടികള്‍ക്കു നേതൃത്വം നല്‍കി. 
സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍ അറിയിച്ചതാണിത്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.