You are Here : Home / USA News

ഫാ. ഡോ. ഓ. തോമസ് ഹൂസ്റ്റണില്‍ ഹാശാ ആഴ്ച ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.

Text Size  

Story Dated: Friday, April 12, 2019 10:44 hrs UTC

ഹൂസ്റ്റണ്‍ : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം  അമേരിക്കയില്‍ എത്തിച്ചേര്‍ന്ന പ്രമുഖ 
പ്രഭാഷകനും  ഓര്‍ത്തഡോക്ള്‍സ് വൈദിക സെമിനാരി റിട്ടയേര്‍ഡ് പ്രിന്‍സിപ്പാളുമായ  വന്ദ്യ. ഫാ. ഡോ. ഓ. തോമസ് ഹൂസ്റ്റണിലെ വിവിധ മലങ്കര ഓര്‍ത്തഡോക്ള്‍സ്   ദേവാലയങ്ങളില്‍ ഹാശാ ആഴ്ച ശുശ്രുഷകള്‍ക്കുനേതൃത്വം നല്‍കും. 
 
ഹൂസ്റ്റന്‍ റീജിയന്‍ ഗോസ്പല്‍ ഓര്‍ത്തഡോക്ള്‍സ് കണ്‍വന്‍ഷന്റെ പ്രഭാഷകനായി പ്രത്യേക ക്ഷണിതാവായി എത്തിയ അദ്ദേഹം വലിയനോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍  ദേവാലയത്തില്‍ വി. കുര്‍ബാനക്കും കാതോലിക്ക ദിനാഘോഷത്തിനും  അച്ചന്‍ നേതൃത്വം നല്‍കി. 
 
നോമ്പിലെ നാല്‍പ്പതാം വെള്ളിയാഴ്ച്ച സെന്റ് പീറ്റേഴ്‌സ് & സെന്റ്  പോള്‍സ്  ഇടവകയിലും. ലാസര്‍ ശനിയും ഓശാന ഞായറാഴ്ചയും സെന്റ് ഗ്രീഗോറിയോസ് ഇടവകയിലും. പെസഹാ വ്യാഴാഴ്ച ശുശ്രൂഷ സെന്റ് മേരീസ്  ഇടവകയിലും.ദു:ഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ സെന്റ് പീറ്റേഴ്‌സ്& സെന്റ് പോള്‍സ് ഇടവകയിലും ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ക്കു  സെന്റ് സ്റ്റീഫന്‍സ് ഇടവകയിലും നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.