You are Here : Home / USA News

മിനിമം വേജസ് വര്‍ദ്ധിപ്പിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 07, 2013 11:55 hrs UTC

ന്യൂജേഴ്‌സി : ന്യൂജേഴ്‌സി സംസ്ഥാനത്ത് മിനിമം വേജസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്ക് വോട്ടര്‍മാരുടെ അംഗീകാരം. ഒക്‌ടോബര്‍ 5 ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ നിലവിലുള്ള മിനിമം വേജസ് 7.25 ഡോളറില്‍ നിന്നും 8.25 ഡോളര്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് വോട്ടര്‍മാര്‍ അംഗീകാരം നല്‍കിയത്. സംസ്ഥാന നിയമസഭയില്‍ ഡമോക്രാറ്റിന്റെ വന്‍ വിജയമാണ് മിനിമം വേജസ് വര്‍ദ്ധിപ്പിക്കുവാന്‍ വോട്ടര്‍മാര്‍ നല്‍കിയ അംഗീകാരം. 2014 ജനുവരി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

 

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമം വേജസ് നല്‍കുന്ന സംസ്ഥാനം വാഷിംഗ്ടണാണ്(9.19), രണ്ടാമത് കണക്റ്റികട്ട്(9.00), മൂന്നാം സ്ഥാനത്താണ് ന്യൂജേഴ്‌സി(8.25). ന്യൂജേഴ്‌സിയിലെ 1.8 മില്യണ്‍ തൊഴിലാളികള്‍ക്കാണ് ഈ വര്‍ദ്ധനവ് കൊണ്ട് ഗുണം ലഭിക്കുന്നത്. മിനിമം വേജസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം നിരാശാജനകമാണെന്ന് ന്യൂജേഴ്‌സി ബിസ്സിനസ്സ് ആന്റ് ഇന്‍ഡസ്ട്രി അസ്സോസിയേഷന്‍ പ്രസിഡന്റ് ഫില്‍ക്രിസ്‌ക്കനര്‍ പറഞ്ഞു. 2009 മുതല്‍ ഫെഡറല്‍ മിനിമം വേജസ് ആയിരുന്ന ന്യൂജേഴ്‌സിയില്‍ നിലവിലുണ്ടായിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.