You are Here : Home / USA News

സെല്‍ഫോണ്‍ രക്ഷകനായി; കവര്‍ച്ചക്കാരന്റെ ബുള്ളറ്റില്‍നിന്നും ക്ലര്‍ക്ക് രക്ഷപ്പെട്ടു

Text Size  

Story Dated: Thursday, November 07, 2013 09:25 hrs UTC

ഫ്‌ളോറിഡ: മൊബൈലും ജീവന്‍ രക്ഷിക്കുമോ? സംശയം വേണ്ട. ചിലപ്പോള്‍ മൊബൈലും ജീവന്‍ രക്ഷപ്പെടുത്തിയെന്നിരിക്കാം. ഇതിന്‌ 100% ഗ്യാരണ്ടി ഈ ഫ്‌ളോറിഡക്കാരന്‍ തരും. ഫ്‌ളോറിഡയിലെ ഒരുപെട്രോള്‍ സ്റ്റേഷനില്‍ ക്ലര്‍ക്കായി ജോലി നോക്കുന്ന വ്യക്തിയെയാണ്‌  കവര്‍ച്ചക്കാരന്റെ ബുള്ളറ്റില്‍ നിന്നും സ്വന്തം സെല്‍ഫോണ്‍ രക്ഷപ്പെടുത്തിയത്‌.കവര്‍ച്ചക്

കാരന്‍ അയാളെ ലക്ഷ്യമാക്കി വെച്ച വെടി പോക്കറ്റില്‍ കിടന്ന അയാളുടെ സെല്‍ഫോണില്‍ തട്ടി തെറിച്ചു പോവുകയാണുണ്ടായത്‌. അതിനാല്‍ അടിവയറ്റിലുണ്ടായ ചില പരിക്കുകള്‍ മാത്രമാണ്‌ അയാള്‍ക്കുണ്ടായിരുന്നത്‌. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ പുറത്തെടുക്കുന്നതു വരെ മൊബൈലില്‍ തട്ടിയാണ്‌ തന്റെ ദേഹത്ത്‌ വെടി ഏല്‍ക്കാതിരുന്നത്‌ എന്ന കാര്യം അയാള്‍ അറിഞ്ഞിരുന്നില്ല.

ഓറിയാന്റോയിലെ വിന്റര്‍ ഗാര്‍ഡനില്‍ തിങ്കളാഴ്‌ചയായിരുന്നു സംഭവം. ഗ്യാസ്‌ സ്റ്റേഷനില്‍ എത്തിയ കവര്‍ച്ചക്കാരന്‍ ക്ലര്‍ക്കിനെ തോക്ക്‌
കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ പണം സൂക്ഷിക്കുന്ന ഇരുമ്പുപെട്ടി തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍
അയാളെക്കൊണ്ട്‌ പെട്ടി തുറക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കള്ളന്‍ അയാലുടെ നേരെ വെടിയുതിര്‍ക്കുകയാണുണ്ടായത്‌. എന്തു തന്നെയായാലും ഈ അത്ഭുതം സംഭവിച്ചില്ലായിരുന്നെങ്കില്‍ താന്‍ ജീവനോടെ ഉണ്ടാവില്ലായിരുന്നുവെന്ന്‌ അയാള്‍ പറയുന്നു. ഒപ്പം ജീവന്‍ രക്ഷിച്ച
സെല്‍ഫോണിനെ ചേര്‍ത്തു പിടിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.