You are Here : Home / USA News

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

Text Size  

Story Dated: Friday, March 22, 2019 09:37 hrs UTC

ബിന്ദു ടിജി

ന്യൂയോർക്ക്: പുതുമ യുടെ നിറക്കാ ഴ്ച്ച കളുമായി ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകരുടെ മനം കവരുന്ന ഏഷ്യാ നെറ്റ് അമേരിക്കൻ വിശേഷങ്ങൾ കോർത്തിണക്കി ഇന്ത്യ യിൽ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയിൽ ന്യൂ യോർക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാർ ലും മറ്റെല്ലാ ഐ പി നെറ്റ്‌ വർക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും വൈവിധ്യ മുള്ള നോർത്ത് അമേരിക്കൻ പരിപാടികളുമായ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു . ഈയാഴ്ചയിലെ പ്രോഗ്രാമുകൾ : ഐറിഷ് സംസ്ക്കാരത്തിന്റെ നേർകാഴ്ചകളുമായി അമേരിക്കയിൽ സെന്റ് പാട്രിക്‌സ് ഡേ ആഘോഷിച്ചു . ആപ്പിൾ പുതിയ ഐ പാഡ് കൾ ന്യൂ യോർക്കിൽ പ്രദർശിപ്പിച്ചു . ഹോളി വുഡ് ഇൽ നിന്ന് വീണ്ടും പുതിയ സ്പൈഡർ മാൻ ചിത്രം പുറത്തിറങ്ങുന്നു . ഈ വർഷം ആഗസ്റ്റ് ഒന്ന് മുതൽ നാല് വരെ ഹ്യുസ്റ്റ ണി ൽ വെച്ചു നടക്കുന്ന സീറോ മലബാർ കൺവെൻഷനിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അയ്യായിര ത്തോളം വിശ്വാസിക ൾ പങ്കെടുക്കും. അന്തർ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൌൺസിൽ ന്യൂ ജേഴ്‌സി പ്രൊവിൻസ് സംഘടിപ്പിച്ച ചടങ്ങ് ശ്രദ്ധേയ മായി . നമ്മുടെ അതിഥി എന്ന പരിപാടിയിൽ പ്രസിദ്ധ സംഗീതജ്ഞൻ സ്റ്റീവൻ ദേവസ്സി യുമായുള്ള ഇന്റർവ്യൂ. പുതുമകൾ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതൽ വിവരങ്ങൾക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.