You are Here : Home / USA News

വൈശാഖസന്ധ്യ 2019 സ്‌റ്റേജ് ഷോ അമേരിക്കയിലും, കാനഡയിലും

Text Size  

Story Dated: Friday, March 22, 2019 09:26 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

ന്യൂജേഴ്‌സി: മലയാളത്തിന്റെ ഭാവഗായകന്‍ ജി. വേണുഗോപാലിനൊപ്പം, ചലച്ചിത്ര ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും മികവുറ്റ കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന നൃത്ത സംഗീതഹാസ്യ കലാവിസ്മയം "വൈശാഖസന്ധ്യ 2019" നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും 2019 ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ സ്‌റ്റേജ് ഷോയുമായി എത്തുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ച്ചവയ്ക്കുന്ന സെവന്‍ സീസ് എന്റര്‍ടെയിന്മെന്റാണ്” "വൈശാഖ സന്ധ്യ 2019" ദൃശ്യവിസ്മയത്തിന് അമേരിക്കയിലും, കാനഡയിലും വേദിയൊരുക്കുന്നത്. മലയാളത്തിന്റെ കാല്‍പനിക ശബ്ദത്തിന്റെ സൗകുമാര്യം, ചലച്ചിത്ര പിന്നണിഗാനരംഗത്തു പാട്ടിന്റെ നാല് പതിറ്റാണ്ട് , മലയാളിയുടെ ഇഷ്ടഗാനശേഖരത്തിലേക്ക് പാട്ടുകളുടെ നീണ്ട നിര, 'ചന്ദനമണിവാതില്‍ പാതിചാരി...' 'താനേപൂവിട്ട മോഹം മൂകം വിതുമ്പുന്ന നേരം...' 'മഞ്ഞിന്‍ വിലോലമാം യവനികക്കുള്ളിലൊരു മഞ്ഞക്കിളിത്തൂവല്‍ പോലെ' , 'കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍...' 'പൂക്കാലം വലം കൈയ്യിലേന്തി വാസന്തം...' ... ഇഷ്ടഗാനങ്ങളുടെ നീണ്ട പട്ടിക മലയാള സംഗീത ആസ്വാദകര്‍ക്ക് സമ്മാനിച്ച മലയാളത്തിന്‍റെ ഭാവ ഗായകന്‍ ജി വേണുഗോപാല്‍. മൂന്നു തവണ കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡുള്‍പ്പെടെ ഒട്ടനവധി അവാര്‍ഡുകളും അംഗീകാരങ്ങളും വേണുഗോപാലിനെ തേടിഎത്തിയിട്ടുണ്ട്, ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമെ, ടീവി, നാടക, ലളിത, ഭക്തി ഗാന രംഗത്തും വേണുഗോപാലിന്റെ സംഭാവനകള്‍ നിരവധിയാണ്. വേണുഗോപാലിനൊപ്പം, തീവണ്ടി എന്ന ചിത്രത്തിലെ ‘ജീവാംശമായ്’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിനു ശേഷം, ക്വീന്‍ ഓഫ് നീര്‍മാതളം പൂത്ത കാലം ഒരു ഭയങ്കര കാമുകി എന്ന സിനിമയിലെ "അണിവാക പൂത്തൊരെന്‍ വഴിയോരം" റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന ഗാനത്തിന് ശബ്ദം നല്‍കിയ മലയാളികളുടെ യുവഗായകന്‍ കെ എസ് ഹരിശങ്കര്‍. മലയാളസിനിമയിലേയ്ക്ക് ആലില പൂത്താലി ചാര്‍ത്തി വന്ന ഗായിക അശ്വാരൂഢനില്‍ തുടങ്ങി വികടകുമാരന്‍ വരെ ശ്രദ്ധേയ ഗാനങ്ങള്‍ക്ക് മധുരശബ്ദം നല്‍കിയ അഖില ആനന്ദ് എന്നിവര്‍ക്കൊപ്പം ഫ്യൂഷന്‍ നൃത്ത നൃത്തങ്ങളുമായി മഴവില്‍ മനോരമയുടെ നായിക നായകന്‍ റിയാലിറ്റി ഷോയിലെ തിളങ്ങും താരങ്ങള്‍ മാളവിക, വിശ്വാ, മിന്റു മറിയ വിന്‍സെന്‍റ്, തേജസ്സ് ( ഡാന്‍സ് ടെവിവിഷന്‍ റിയാലിറ്റി ഷോ ). അരങ്ങു തകര്‍ക്കുന്ന സംഗീത നൃത്ത വിസ്മയത്തിന് മിമിക്രിയുടെയും, ഹാസ്യത്തിന്‍റെയും മേളക്കൊഴുപ്പുമായി പതിനഞ്ചു മിനിറ്റ് കൊണ്ട് ഇരുനൂറ്റിരണ്ട് ശബ്!ദങ്ങള്‍ അനുകരിച്ച് മിമിക്രിയുടെ ലോകത്ത് തകര്‍ക്കാന്‍ പറ്റാത്ത പുതു ചരിത്രമെഴുതിയ കലാഭവന്‍ സതീഷും ഒരുമിക്കുന്നു. തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന വൈശാഖസന്ധ്യയില്‍ കേരളത്തിലെ പ്രമുഖ കീബോര്‍ഡു പ്ലെയര്‍, ഒന്നും ഒന്നും മൂന്നിലൂടെ ശ്രദ്ധേയരായ ലിജോ ലീനോസ്, ലിനു ലാല്‍ (ഡ്രമ്മര്‍) എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും. വൈശാഖസന്ധ്യ 2019 ന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എഞ്ചിനിയര്‍ സമ്മി സാമുവേല്‍ ആയിരിക്കും. പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും കൊണ്ട് ഒട്ടേറെ പുതുമകളാണ് സെവന്‍ സീസ് എന്റര്‍റ്റൈന്‍മെന്റ് ബാനറില്‍ എത്തുന്ന ‘വൈശാഖസന്ധ്യ 2019 ’ ലൂടെ ഇക്കുറിയും അമേരിക്കന്‍ മലയാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഷോയുടെ മീഡിയ പാര്‍ട്ട്ണര്‍ ഫ്‌ളവേര്‍സ് റ്റി വി യൂ.എസ്.എ ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും: ജോബി ജോര്‍ജ് (732) 4704647, അനിയന്‍ ജോര്‍ജ് (908) 3371289, ഗില്‍ബെര്‍ട്ട് ജോര്‍ജ് (201) 9267477, ബിജു സക്കറിയ (847 ) 630 6462.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.