You are Here : Home / USA News

ടെക്‌സസ്സിലെ ജനങ്ങള്‍ സണ്‍ഗ്ലാസ് ധരിക്കണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 06, 2013 11:29 hrs UTC

സാന്‍ ആന്റോണിയൊ(ടെക്‌സസ്) : അള്‍ട്രാ വൈലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിനും ടെക്‌സസ്സിലെ ജനങ്ങള്‍ സണ്‍ഗ്ലാസ് ധരിക്കണമെന്ന മുന്നറിയിപ്പ് വിഷന്‍ കൗണ്‍സില്‍ നല്‍കി. യു.റ്റി.മെഡിസിന്‍ ഓപതാല്‍മോളജിസ്റ്റ് ഡോ.ഡാന്‍ ജോണ്‍സന്‍ നടത്തിയ ഗവേഷണങ്ങളില്‍ സൂര്യകിരണങ്ങളേറ്റ് കണ്ണുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി കണ്ടെത്തിയിരുന്നു. സണ്‍ഗ്ലാസ് ധരിക്കുന്നത് അള്‍ട്രാ വൈലറ്റ് രശ്മികള്‍ കണ്ണില്‍ പ്രവേശിക്കുന്നത് തടയുകയും, കാഴ്ച നഷ്ടപ്പെടുവാന്‍ ഇടയാക്കുന്ന ഫ്രികേന്‍സറസ് ലീഷന്‍സ് വരാതെ സംരക്ഷിക്കുകയും ചെയ്യുമെന്ന് വിഷന്‍ കൗണ്‍സിലിന്റെ അിറയിപ്പില്‍ പറയുന്നു. സാന്‍ ആന്റോണിയായിലാണ് ഉയര്‍ന്ന നിലയില്‍ വര്‍ഷത്തില്‍ ഏകദേശം 150 ദിവസം അള്‍ട്രാവയലറ്റ് റേഡിയേഷന്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗം പിടിപെട്ടു ചികിത്സിക്കുന്നതിലും നല്ലത് അത് തടയുന്നതിനുള്ള ലളിതമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണെന്ന് ഡോ. ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.