You are Here : Home / USA News

ഹൂസ്റ്റനില്‍ ഗുരുമന്ദിരം യാഥാര്‍ത്ഥ്യമായി

Text Size  

Story Dated: Tuesday, February 26, 2019 11:54 hrs UTC

ശങ്കരന്‍കുട്ടി

ഹൂസ്റ്റണ്‍: നഗരത്തിന്റെ പ്രാന്ത പ്രദേശമായ, പ്രശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ പീയര്‍ലാന്‍ഡില്‍ രണ്ടേകാല്‍ ഏക്കര്‍ ഭൂമിയും ഏകദേശം 2300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടവും ശ്രീനാരായണ ഗുരു മിഷന്‍ സ്വന്തമാക്കി. ഏകദേശം രണ്ടുലക്ഷം ഡോളര്‍ (200,000) ചെലവ് വരുന്ന പ്രോപ്പര്‍ട്ടിയുടെ നിയമപരമായ കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിചു. ഒന്നാം ഘട്ടത്തില്‍, വിശാലമായ ഒരു പ്രാര്‍ത്ഥന ഹാള്‍, അടുക്കള, ഡൈനിങ്ങ് ഹാള്‍, ശുചിമുറികള്‍ എന്നിവ ഏറെക്കുറെ സജ്ജമാണ് . എങ്കിലും നമ്മുടേതായ രീതിയില്‍ ഒരുക്കിയെടുക്കുന്നതിനും അത്യാവശ്യം വേണ്ട പാര്‍ക്കിംഗ് സൗകര്യം സജ്ജീകരിക്കുവാനും ഉദ്ദേശിക്കുന്നുണ്ടെന്നു ഭാരവാഹികള്‍ പറഞ്ഞു. രണ്ടാം ഘട്ടം എന്ന നിലയില്‍ മനോഹരമായ ഒരു ധ്യാന മന്ദിരവും , ലൈബ്രറിയും ഉള്‍പ്പടെ വിഭാവനം ചെയ്തുകൊണ്ട് ബൃഹത്തായ ഒരു സ്ഥാപനം ആണ് രൂപ കല്‍പ്പന ചെയ്യുന്നത്. ഗുരുദേവ ദര്‍ശനവും ഒപ്പം ഭാരതീയ ഋഷി പരമ്പരകള്‍ നമുക്ക് സമ്മാനിച്ച അമൂല്യമായ പൈതൃക സമ്പത്തും പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ ഒരു പദ്ധതിയിലൂടെ എല്ലാ അര്‍ത്ഥത്തിലും ഒരു 'മാതൃകാ സ്ഥാപനം.' ആവികാസവഴിയില്‍ ഒരേ മനസ്സോടെ നമുക്ക് അണിചേരാം . ഈ കൂട്ടായ്മ അര്‍ത്ഥ സമ്പൂര്‍ണ്ണമാകുവാന്‍ കാരണഭൂതമായ ആ മഹാ ചൈതന്യത്തിനു മുന്നില്‍ ശതകോടി പ്രണാമങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് , നമ്മെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്ന ഗുരുവിനായി നാം ഒരു ഗുരുമന്ദിരം, നമ്മുടെ പ്രസ്ഥാനത്തിന് ആസ്ഥാന മന്ദിരം സമര്‍പ്പിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇത്രയും കാലം ഹൃദയത്തില്‍ സൂക്ഷിച്ച ആ ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍ അളവറ്റ ആനന്ദത്തിന്റെ നിറവില്‍ നിന്ന് കൊണ്ട് നിങ്ങളോരോരുത്തരുടേയും ആത്മ സമര്‍പ്പണം സ്‌നേഹാദരവുകളോടെ അഭ്യര്‍ത്ഥിക്കുകയാണ്. അത്യന്തം ആഹ്ലാദത്തോടെയും അതിലേറെ ചാരിതാര്‍ത്ഥ്യത്തോടെയുമാണ് ഹൂസ്റ്റണ്‍ ശ്രീനാരായണ ഗുരുമിഷന്റെ പേരില്‍ നിങ്ങളെ ഓരോരുത്തരെയും അഭിസംബോധന ചെയ്യുന്നത്. ഹൂസ്റ്റണ്‍ ശ്രീനാരായണ ഗുരു മിഷന്‍ വളരെ പരിമിതമായ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഇതിനായി മുന്നിട്ടിറങ്ങിയിട്ടുള്ളത് . ഈ പ്രസ്ഥാനത്തിലെ ഓരോ കുടുംബാംഗങ്ങളുടെയും അകമഴിഞ്ഞ സഹായം അത്യന്താപേക്ഷിതമാണ്. മനസ്സറിഞ്ഞുള്ള സംഭാവനയും, ഒപ്പം വായ്പാ സഹായവും നല്‍കുവാന്‍ ഉദാരമതികളായി ഓരോരുത്തരും മുന്നോട്ടു വരണം (ലോണ്‍ ആയി തരുന്ന തുകയ്ക്ക് നിയമപരമായ എല്ലാ ഗ്യാരന്റിയും ഉറപ്പു നല്‍കുന്നു.) നോര്‍ത്ത് അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹോദര സ്ഥാപനങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആത്മാര്‍ത്ഥമായ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമാണ്. നിങ്ങള്‍ നല്‍കുന്ന തുക , എത്ര ചെറുതാണെങ്കില്‍ പോലും അത് ഈ അവസരത്തില്‍ ഞങ്ങള്‍ക്ക് നല്‍കുന്ന ആത്മ വിശ്വാസവും ഊര്‍ജ്ജവും വിലമതിക്കാനാവാത്തതാണ്. ദയവായി എല്ലാവരുടെയും സഹകരണം ഉണ്ടാവണം. ഈ ഒരു ആശയവുമായി സമീപിച്ചപ്പോള്‍ , നിറഞ്ഞ മനസ്സോടെ എന്നെന്നും ഒപ്പം നില്‍ക്കുന്ന ഹൂസ്റ്റണ്‍ ശ്രീനാരായണ ഗുരുമിഷനിലെ നമ്മുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് നിര്‍ലോഭമായ സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും കൂപ്പുകൈകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ബന്ധപ്പെടുക.. ശ്രീ. മുരളി കേശവന്‍ (പ്രസിഡന്റ്) 832 236 3491 ശ്രീ. പ്രകാശന്‍ ദിവാകരന്‍ (ജനറല്‍ സെക്രട്ടറി) 409 974 9978 ശ്രീ. അനു രാജ് (ട്രഷറര്‍) 610 405 7109

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.