You are Here : Home / USA News

ഫാമിലി കോൺഫറൻസ് ടീം അംഗങ്ങൾ സാറ്റൻ ഐലന്റ് സെന്റ് ജോർജ് ഇടവക സന്ദർശിച്ചു

Text Size  

Story Dated: Friday, February 01, 2019 11:45 hrs UTC

രാജൻ വാഴപ്പള്ളിൽ

ന്യൂയോർക്ക് ∙ നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസ് പ്രതിനിധി സംഘം കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ സാറ്റൻ ഐലന്റ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. ജനുവരി 20 ന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി വെരി. റവ. പൗലോസ് ആദായി കോറെപ്പിസ്കോപ്പാ ഏവരേയും സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി ജോബി ജോൺ രജിസ്ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും വിവരണം നൽകി. രജിസ്ട്രേഷൻ കിക്ക് ഓഫ് വെരി. റവ. പൗലോസ് ആദായി കോ റെപ്പിസ്കോപ്പായും , കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫും ചേർന്ന് നിർവ്വഹിച്ചു. കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ്, ജനറൽ സെക്രട്ടറി ജോബി ജോൺ, ട്രഷറാർ മാത്യു വർഗീസ്, ഫിനാൻസ് ചെയർ തോമസ് വർഗീസ്, ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ മേരി വർഗീസ്, ജോർജ് ഫിലിപ്പ്, നോബിൾ വർഗീസ്, ഏരിയാ കോ ഓർഡിനേറ്റർമാരായ ഗീവർഗീസ് തോമസ്, ബിജു തോമസ്, സുവനീർ കമ്മിറ്റി അംഗം ക്രിസാ വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

റജി വർഗീസ് ഗ്രാന്റ് സ്പോൺസർ ഷിപ്പ് എടുക്കാമെന്ന് ഉറപ്പു നൽകുകയും സുവനീറിലേക്ക് 15 പരസ്യങ്ങൾ ലഭിക്കുകയും ചെയ്തു. കോൺഫറൻസിൽ പങ്കെടുക്കുന്നതിലേക്ക് 6 പേർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇടവകയിൽ നിന്നും നൽകിയ എല്ലാ സഹകരണങ്ങൾക്കും ട്രഷറാർ മാത്യു വർഗീസ് നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.