You are Here : Home / USA News

ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷൻ പ്രഗൽഭരുടെ സംഗമ വേദി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, January 24, 2019 03:51 hrs UTC

ജനുവരി 29, 30 തീയതികളില്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനാ കേരളാ കണ്‍വള്‍ഷന്‍ പ്രവാസി കണ്‍വന്‍ഷനുകളുടെ ചരിത്രം തിരുത്തി കുറിക്കുമെന്നു കേരളാ കണ്‍വന്‍ഷന്‍ പേട്രൺ പോള്‍ കറുകപ്പിള്ളില്‍. ഇത് ആദ്യമായാണ് ഒരു അമേരിക്കൻ സംഘടന കേരളത്തിൽ രണ്ട് ദിവസത്തെ കണ്‍വന്‍ഷൻ നടത്തുന്നത് . . ഫൊക്കാനയുടെ ചരിത്രത്തിലും ഇത് ആദ്യമായാണ് രണ്ടു ദിവസത്തെ ഫൊക്കാന കേരള കണ്‍വന്‍ഷൻ. രണ്ടുമാസമായി തുടങ്ങിയ അണിയറ പ്രവര്‍ത്തങ്ങള്‍ ഫലപ്രാപ്തിയിലേക്കു നീങ്ങന്നു . പ്രവാസി മലയാളികൾ കേരളത്തിന്‌ വേണ്ടി ചെയ്യാൻ ആഗ്രഹിക്കുന്ന മഹത്തായ ഒട്ടനേകം പദ്ധതികൾക്ക് സാക്ഷ്യം വഹിക്കുകയാണ് ഈ കേരള കൺവെൻഷൻ. കേരളാ ഗവര്‍ണര്‍ പി.സദാശിവം ,മുഖ്യമന്ത്രി പിണറായി വിജയന്‍ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം പി മാര്‍, എം.എല്‍. എ.മാര്‍ ,സാഹിത്യ സാംസ്‌കാരിക ,സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍, ചലച്ചിത്ര താരങ്ങള്‍ തുടങ്ങിയവര്‍ രണ്ട് ദിവസങ്ങളിലായി വിവിധ സെക്ഷനുകളില്‍ പങ്കെടുക്കും. നമ്മുടെ സംസ്ഥാനം ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചതിന് ശേഷം വീട് നഷ്‌ടപ്പെട്ടവർ വളരെയാണ്.

 

മലയോര മേഘലകളിൽ വീടുകൾ നഷ്‌ടപ്പെട്ടവർക്ക്‌ കേരള ഗവൺമെന്റും ഫൊക്കാനയും ആയി സഹകരിച്ചു കേരളത്തിലെ മലയോരമേഘലകളിലും കേരളത്തിലെ തോട്ടം തൊഴിലാളികൾ കൂടുതൽ ഉള്ള പത്തു ജില്ലകളിൽ ആയി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ബൃഹത്തായ ഒരു പദ്ധതിക്കാണ് ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ തുടക്കമിടുന്നത്. ഈ കണ്‍വന്‍ഷന്റെ മറ്റൊരു പ്രത്യേകത നൈറ്റിംഗേൽ പുരസ്കാരം ആണ് , നിപ വൈറസ് മൂലം ജീവന്‍ വെടിഞ്ഞ കേരളത്തിന്‍റെ മാലാഖക്ക്‌ ആദരമര്‍പ്പിച്ച്‌ നഴ്‌സ് ലിനി പുതുശ്ശേരിക്ക് നൽകുന്നു . നിപ വൈറസ് ബാധയില്‍ കേരളം ഉരുകിയപ്പോള്‍ നമുക്ക് സുരക്ഷയൊരുക്കിയത് കേരളത്തിന്റെ മാലാഖമാരായ നേഴ്‌സുമാരാണ്. ചരിത്രത്തിലാദ്യമായി നേഴ്‌സുമാര്‍ക്ക് സമ്പൂര്‍ണ്ണ ആദരവ് നല്‍കുന്ന ചടങ്ങുകൂടിയാവും ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍.അമേരിക്കയിൽ കുടിയേറിയ മലയാളികളിൽ കുടുതലും നഴ്സിങ്‌മായി ബന്ധപ്പെട്ട മേഖലകളിൽ ആണ് പ്രവർത്തിക്കുന്നത് . അതുകൊണ്ടുതന്നെ നൈറ്റിംഗേൽ അവാർടിന് ചരിത്രപരമായ പ്രാധാന്യം ഉണ്ട്. ഫൊക്കാനയുടെ എക്കാലത്തെയും പ്രസ്റ്റീജ് പ്രോഗ്രാം ആണ് ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം,സാഹിത്യ സമ്മേളനം എല്ലാ ഫൊക്കാന കണ്‍വന്‍ഷനിലും ഫൊക്കാനയുടെ ഒരു മുഖമുദ്രയാണ്.

 

ഐ.ടി. മേഖലയിലെ ചുണക്കുട്ടന്‍മാരെയും നവ സംരംഭകരേയും ലോകത്തെ മികച്ച ഐടി കമ്പിനികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ആഞ്ചല്‍ കണക്ട്. വനിതാ സെമിനാര്‍, മാധ്യമ സെമിനാര്‍ എന്നിവയില്‍ അതാത് മേഖലയിലെ പ്രഗത്ഭരായ വ്യക്തികളെയാണു ചര്‍ച്ചകള്‍ നയിക്കുവാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് .എച് ഐ വി ബാധിതര്‍ക്കുള്ള സാന്ത്വനം പദ്ധതിയുടെ ഉത്ഘാടനവും, ഫൊക്കാന ടുഡേ ഇതെല്ലാം തന്നെ കേരളാ കണ്‍വന്‍ഷനു മാറ്റുകൂട്ടും. ഫൊക്കാനാ എക്‌സികുട്ടീവും,ജനറല്‍ ബോഡിയും ,ഫൊക്കാനയെ സ്‌നേഹിക്കുന്നവരുടെയും ഒത്തൊരുമയോടെ, ഒരേ മനസോടെ പ്രസിഡന്റ് മാധവന്‍ ബി.നായര്‍ നേതൃത്വത്തില്‍ കേരളാ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനു വേണ്ട വേണ്ട പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അവസാന നിമിഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയായി തങ്ങൾ തിരുവനന്തപുരത്തു താമസിച്ചു ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞു.കേരളാ കണ്‍വന്‍ഷന്‍ വിജയപ്രദമാക്കുവാന്‍ അംഗങ്ങളുടെയും അംഗ സംഘടനകളുടെയും പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നതായി പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.