You are Here : Home / USA News

ഫാ. എം. ടി. തോമസ് ഹൂസ്റ്റണിൽ നിര്യാതനായി

Text Size  

Story Dated: Monday, January 07, 2019 02:12 hrs UTC

ഹൂസ്റ്റണ്‍∙ ‌മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനും ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് കത്തീഡ്രൽ ഇടവക അംഗവുമായ എം.ടി. തോമസ് കശീശ്ശാ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രപൊലീത്ത അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളോവോസിന്റെ പ്രധാന കാർമ്മികത്വത്തിൽ വ്യാഴാഴ്ച ഹൂസ്റ്റണിൽ നടക്കും.

ബുധനാഴ്ച രാവിലെ ഒൻപതു മണിമുതൽ രണ്ട് മണിവരെ ഫോറസ്റ്റ് പാർക്ക് ഫ്യൂണറൽ ഹോമിൽ പൊതുദർശനം. തുടർന്ന് 4 മണിയോടുകൂടി ഭൗതീക ശരീരം ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് കത്തീഡ്രലിൽ കൊണ്ടുവരും. വൈകിട്ട് അഞ്ചുമുതൽ പൊതുദർശനവും സംസ്കാര ശുശ്രൂഷയുടെ നാല് മുതൽ ആറ് വരെയുള്ള ശുശ്രൂഷകളും നടക്കും.

വ്യാഴാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരത്തെതുടർന്ന് ഏഴ്, എട്ട് ശുശ്രൂഷകൾ പൂർത്തീകരിക്കും. മദ്ബഹയോടുള്ള വിടവാങ്ങൽ ശുശ്രൂഷയ്ക്ക് ശേഷം 12 മണിയോടുകൂടി ഫോറസ്റ്റ് പാർക്ക് ഫ്യൂണറൽ ഹോമിൽ സംസ്കരിക്കും.

വാർത്ത∙ ജോൺസൺ പുഞ്ചക്കോണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.