You are Here : Home / USA News

ജോൺ ടൈറ്റസ് ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ ഗ്രാൻഡ് സ്പോൺസർ

Text Size  

Story Dated: Friday, December 28, 2018 02:08 hrs UTC

ഫ്ളോറിഡ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) അഭിമാനസംരഭമായ ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരദാന ചടങ്ങിന് ഗ്രാൻഡ് സ്പോൺസറായി ജോൺ ടൈറ്റസ് . ദീർഘവീക്ഷണം, കഠിനാധ്വാനം , സാമൂഹിക പ്രതിബദ്ധത എന്നിവയിലൂടെ വ്യവസായ-വാണിജ്യ രംഗത്തും സാമൂഹിക-സാംസ്‌കാരിക സംഘടന പ്രവർത്തനത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് ജോൺ ടൈറ്റസ്. നാലു പതിറ്റാണ്ട് മുൻപ് ഗ്യാരേജിൽ നിന്നും ആരംഭിച്ച് ഇപ്പോൾ അന്താരാഷ്ട്രതലത്തിൽ പ്രശസ്തി നേടിയ ആകാശപക്ഷികൾക്ക് ഊടും , പാവും നൽകുന്ന വ്യവസായ-വാണിജ്യ സാമ്രാജ്യത്തിൻ്റെ വിജയകുതിപ്പാണ് ജോൺ ടൈറ്റസ്സിന്റെ ചരിത്രം. അമേരിക്കൻ മലയാളികൾക്ക് മാതൃകയാക്കാനും, അഭിമാനിക്കാനും ഉള്ള ഉത്തമമായ വിജയഗാഥയാണ് ജോൺ ടൈറ്റസിന്റേത്. ഉപരിപഠനാർത്ഥം അമേരിക്കയിലെത്തി പഠനത്തോടൊപ്പം ജോലിയും ചെയ്തു പിന്നീട് കഠിനപ്രയത്നത്തിലൂടെ തൊട്ടതെല്ലാം പൊന്നാക്കി വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന എയ്റോ കൺട്രോൾസ് എന്ന കമ്പനിയുടെ സ്ഥാപകനും പ്രസിഡണ്ടുമാണ് അദ്ദേഹം.

 

വിമാനങ്ങളുടെ സർവീസ്, വിഘടീകരണം, ലീസിങ് തുടങ്ങിയ സേവനങ്ങളാണ് എയ്‌റോ കൺട്രോൾസ് നൽകി വരുന്നത്. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ കേന്ദ്രസംഘടനായ ഫോമയുടെ മുൻ പ്രസിഡന്റ്. ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ ,ഫോമാ ഫൌണ്ടേഷൻ ചെയർമാൻ എന്നിവ ഉൾപ്പെടെ നിരവധി സാമൂഹിക-സംസ്കാരിക -മത സംഘടനകളുടെ നേതൃത്വം അർഹതക്ക് അംഗീകാരമായി അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആലംബഹീനർക്കും,അശരണർക്കും എന്നും കൈത്താങ്ങായി ജോൺ ടൈറ്റസ്‌ - കുസുമം ടൈറ്റസ് ദമ്പതികൾ സമൂഹത്തിലുണ്ട് . ജീവകാരുണ്യപ്രവത്തനങ്ങൾക്ക് കൈയയച്ചു തങ്ങളുടെ പങ്ക് നല്കാൻ എന്നും ഇവർ തയ്യാറായിട്ടുണ്ട്. ഫോമയുടെ പ്രസിഡണ്ട് ആയിരിക്കെ സ്വന്തമായി 25 കുടുംബങ്ങൾക്ക് വീട് വെച്ച് നല്കാൻ ഇവർ തയ്യാറായി. എയ്‌റോ കൺട്രോൾസ് എന്ന സ്ഥാപനത്തിന്റെ വരുമാനത്തിൽ നിന്നും എല്ലാ വർഷവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി തുക നീക്കിവെക്കുന്നു . ഏയ്‌റോ കൺട്രോൾസ് ചാരിറ്റബിൾ ഫണ്ട് വഴി ലോകമെങ്ങുമുള്ള ജീവകാരുണ്യ സംഘനകളെ സഹായിച്ചു വരുന്നു. ഒരിക്കല്‍ കൂടി ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ വിതരണ ചടങ്ങ് കേരളത്തിലെത്തുകയാണ്. 2013 ൽ നടന്ന ബോള്‍ഗാട്ടി പാലസ് തന്നെയാണ് 2019 ജനുവരി 13 ന്‌ 6 മണിക്ക് ആരം ഭിക്കുന്ന ചടങ്ങുകളുടെ വേദി. മാധ്യമശ്രീക്കൊപ്പം മറ്റ് 10 അവാര്‍ഡുകളും മുമ്പെന്നത്ത പോലെ നല്‍കുന്നു. . പ്രസിഡന്റായ മധു കൊട്ടാരക്കരയോടൊപ്പം സുനില്‍ തൈമറ്റമാണ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്. ഒപ്പം സണ്ണി പൌലോസ് (ട്രഷറര്‍ ), ജെയിം സ് വര്‍ ഗ്ഗീസ് (വൈസ് പ്രസിഡന്റ്). അനില്‍ ആറന്‍ മുള(ജൊയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ ജ്ജ്(ജോയിന്റ് ട്രഷറ ര്‍ ) മാധ്യമശ്രീ പുരസ്‌കാര കമ്മറ്റി ചെയർമാൻ മാത്യു വർഗ്ഗീസ് , ചീഫ് കൺസൽട്ടൻറ് ജോർജ് ജോസഫ് എന്നിവർ അടങ്ങുന്ന ടീമും പ്രവര്‍ത്തിക്കുന്നു . ജൂറിയില്‍ ഡോ.ഡി ബാ ബുപോള്‍ ചെയര്‍മാന്‍. മാധ്യമ കുലപതികളായ തോമസ് ജേക്കബ്, കെ.എം റോയി, അല ക്‌സാണ്‍ര്‍ സാം, അമേരിക്കയില്‍ നിന്ന് ഡോ.എം.വി പിളള എന്നിവരാണ് അംഗങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.