You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ്: ഇടവക സന്ദര്‍ശനങ്ങള്‍ സജീവമായി

Text Size  

Story Dated: Thursday, December 13, 2018 01:02 hrs UTC

രാജന്‍ വാഴപ്പള്ളില്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് 2019, ഇടവക സന്ദര്‍ശനങ്ങള്‍ സജീവമായി. ഡിസംബര്‍ ഒമ്പതിന് ഞായറാഴ്ച ടീം അംഗങ്ങള്‍ നോര്‍ത്ത് പ്ലെയിന്‍ ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഇടവകയും, ഫിലഡല്‍ഫിയ ബെന്‍സലേം സെന്റ് ലൂക്ക് ഓര്‍ത്തഡോക്‌സ് മിഷന്‍ ഇടവകയും സന്ദര്‍ശിച്ചു. സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. വിജയ് തോമസ് ഏവരേയും സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ്, ബിനു കുര്യന്‍ എന്നിവര്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും, രജിസ്‌ട്രേഷനെക്കുറിച്ചും, സുവനീറിലേക്ക് നല്‍കാവുന്ന പരസ്യത്തിന്റെ നിരക്കിനെക്കുറിച്ചും വിവരണം നല്‍കി. വികാരി ഫാ. വിജയ് തോമസ് ആദ്യ രജിസ്‌ട്രേഷന്‍ നല്‍കിക്കൊണ്ട് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് നിര്‍വഹിച്ചു. ഫാ. ഡോ. മാത്യു ചാക്കോ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഇടവകയില്‍ നിന്നും പത്തില്‍ അധികം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്നു ഉറപ്പു നല്കുകയും, സുവനീറിലേക്ക് നിരവധി പരസ്യങ്ങള്‍ ലഭിക്കുകയും ചെയ്തു.

മുന്‍ സുവനീര്‍ ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു നല്‍കിയ എല്ലാ ക്രമീകരണങ്ങള്‍ക്കും കമ്മിറ്റി നന്ദി അറിയിച്ചു. സെന്റ് ലൂക്ക് ഓര്‍ത്തഡോക്‌സ് മിഷന്‍ ഇടവകയില്‍ നടന്ന യോഗത്തില്‍ വികാരി ഫാ. ഗീവര്‍ഗീസ് ജോണ്‍ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജോ ഏബ്രഹാം കോണ്‍ഫറന്‍സിന്റെ ആവശ്യകതയെക്കുറിച്ചും രജിസ്‌ട്രേഷന്‍ നിരക്കിനെക്കുറിച്ചും സുവനീറിലേക്ക് നല്‍കാവുന്ന പരസ്യത്തിന്റെ നിരക്കിനെക്കുറിച്ചും വിവരണങ്ങള്‍ നല്‍കി. രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗം ജിനു പീറ്റര്‍, സുവനീര്‍ കമ്മിറ്റി അംഗം സൂസമ്മ വര്‍ഗീസ്, ഫിനാന്‍സ് കമ്മിറ്റി അംഗം പോള്‍ ജോണ്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഡെബി ജോര്‍ജില്‍ നിന്നും രജിസ്‌ട്രേഷന്‍ ജിനു പീറ്റര്‍ ഏറ്റുവാങ്ങി. അജു ജേക്കബില്‍ നിന്നും സൂസമ്മ വര്‍ഗീസും, പോള്‍ ജോണും സുവനീറിലേക്കുള്ള പരസ്യങ്ങള്‍ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് (718 608 5583), ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ (201 321 0045), ട്രഷറര്‍ മാത്യു വര്‍ഗീസ് (631 891 8184). For registration: www.fyconf.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.