You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് മാധ്യമ പുരസ്കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ സമര്‍പ്പിക്കാനുള്ള സമയം നവംമ്പര്‍ 30ന് അവസാനിക്കും

Text Size  

Story Dated: Friday, November 30, 2018 11:56 hrs UTC

സുനില്‍ തൈമറ്റം

വടക്കേ അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA ) മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന 'മാധ്യമശ്രീ' , 'മാധ്യമരത്‌ന' ഉള്‍പ്പെടെയുള്ള 12 പുരസ്കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ സമര്‍ പ്പിക്കാനുള്ള സമയം നവംബര്‍ 30ന് അവസാനിക്കും .മാധ്യമശ്രീക്കും മറ്റ് പുരസ്കാരങ്ങള്‍ക്കും . അപേക്ഷകള്‍ സമര്‍പ്പിക്കുന്നതില്‍ മികച് പ്രതികരണമാണ് മലയാള മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചിര്ക്കുന്നത് ഇതിനോടകം ലഭിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ നോമിനേഷനുള്ള തീയതി നീട്ടുന്നതായിരിക്കുന്നതല്ലയെന്ന് ഇന്ത്യ പ്രസ്സ് ക്‌ളബ് ഭാരവാഹികള്‍ അറിയിച്ചു. മാധ്യമസാഹിത്യ രംഗത്തെ പ്രമുഖരായ ഡോ: ബാബു പോള്‍ , തോമസ് ജേക്കബ്, കെ,എം റോയ് , ഡോ: എം.വി പിള്ള , അലക്‌സാണ്ടര്‍ സാം എന്നിവരാണ് ജൂറി അംഗങ്ങള്‍ . അഞ്ചാമത് മാധ്യമശ്രീ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും , മാധ്യമ രത്‌ന പുരസ്കാര ജേതാവിന് 50000 രൂപയും , പ്രശംസാഫലകവും ലഭിക്കും.

 

കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 മാധ്യമപ്രവര്‍ത്തകര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും. 25000 രൂപയും പ്രശംസാഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക.മികച്ച മാധ്യമപ്രവര്‍ത്തകന്‍ (അച്ചടി ദൃശ്യ/ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ 2 പേര്‍ക്ക് ) , മികച്ച വാര്‍ത്ത (അച്ചടി/ ദൃശ്യ/ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ 2 പേര്‍ക്ക്) , മികച്ച ക്യാമറാമാന്‍ (ദൃശ്യ മാധ്യമം) , മികച്ച ഫോട്ടോഗ്രാഫര്‍ ( അച്ചടി) , മികച്ച വാര്‍ത്ത അവതാരകന്‍/ അവതാരക , മികച്ച അന്വേഷണാത്മക വാര്‍ത്ത (2 പേര്‍ക്ക് ) (അച്ചടിദൃശ്യഓണ്‍ലൈന്‍ മാധ്യമങ്ങള്‍) , മികച്ച യുവമാധ്യമ പ്രവര്‍ത്തകന്‍/ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഈ പുരസ്കാരങ്ങള്‍ നല്‍കുക. മാധ്യമപ്രവര്‍ത്തകര്‍ക്കു സ്വന്തമായും , മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി പൊതുജനങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാം. നോമിനേഷന്‍ ഫോമുകള്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വെബ്‌സൈറ്റ് ആയ www.indiapressclub.org യില്‍ ലഭ്യമാണ് .

 

പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ പത്രവാര്‍ത്തകളോ, ഫോട്ടോകളോ, വീഡിയോകളോ ഉള്‍പ്പെടെ Manoj Jacob, Co-ordinator ,V/192 A, Panad Road, Thattampady, Karumalloor P.O Aluva, Kerala - 683 511, എന്ന വിലാസത്തില്‍ അയക്കുകയോ , mail@indiapressclub.org ലേക്ക് ഇമെയില്‍ അയക്കുകയോ ചെയ്യാം. മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് നല്‍കുന്ന പുരസ്കാരങ്ങള്‍ 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുമെന്ന് മാധ്യമശ്രീ പുരസ്കാര കമ്മറ്റി ചെയര്‍മാന്‍ മാത്യു വര്‍ഗ്ഗീസ് , ചീഫ് കണ്‍സല്‍ട്ടന്‍റ് ജോര്‍ജ് ജോസഫ് എന്നിവര്‍ പറഞ്ഞു. രാഷ്ട്രീയസാമൂഹികസാംസ്കാരികമാധ്യമരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.